കുടുംബശ്രീ ജില്ല മിഷനില്‍ അക്കൗണ്ടന്റ്; താല്‍ക്കാലികമെങ്കിലും കേരളത്തില്‍ ജോലി; ഈ യോഗ്യതയുള്ളവരാണോ?
കുടുംബശ്രീ ജില്ല മിഷനില്‍ ജോലി നേടാം. കുടുംബശ്രീ ജില്ല മിഷന്റെ ഭാഗമായി ഇരിക്കൂര്‍ ബ്ലോക്കില്‍ പുതുതായി നടപ്പിലാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം ?
ഇരിക്കൂര്‍ ബ്ലോക്കിലെ എട്ട് ഗ്രാമ പഞ്ചായത്തുകളില്‍ സ്ഥിര താമസമുള്ളവരാവണം.
ബി കോം, ടാലി സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കാനുള്ള കഴിവ്,
കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയാണ് ഉള്ളവരായിരിക്കണം.
കുടുംബശ്രീ അംഗങ്ങള്‍ക്കും, കുടുംബശ്രീ കുടുംബാംഗങ്ങള്‍ക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കും മാത്രമാണ് അവസരം.
പ്രായം
18 വയസ്സ് മുതല്‍ 35 വയസ്സ് വരെയാണ് പ്രായ പരിധി.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സി ഡി എസ് ചെയര്‍പേഴ്‌സന്മാരുടെ സാക്ഷ്യപത്രം ഉള്‍പ്പെടെ സെപ്റ്റംബര്‍ മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ജില്ലാ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ബി എസ് എന്‍ എല്‍ ഭവന്‍ മൂന്നാം നില, കണ്ണൂര്‍ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.
Accountant at Kudumbashree Mission Temporary Job in Kerala Check Your Eligibility
കേരള സര്‍വകലാശാലയില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി. വിവിധ കായിക ഇനങ്ങളില്‍ കോച്ചുകളുടെ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്. ഫുട്‌ബോള്‍, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ കോച്ചുകളെയാണ് നിയമിക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 29 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
കേരള സര്‍വകലാശാലയിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് കോച്ചുമാരുടെ ഒഴിവ്.
ഫുട്‌ബോള്‍ കോച്ച് = 1
വോളിബോള്‍ കോച്ച് = 1
ബാസ്‌കറ്റ്‌ബോള്‍ കോച്ച് = 1 എന്നിങ്ങനെ മൂന്ന് ഒഴിവുകളാണുള്ളത്.
യോഗ്യത
ബിരുദം കൂടെ NIS ഡിപ്ലോമ
ബന്ധപ്പെട്ട കായിക ഇനങ്ങളില്‍ കോച്ചായി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം
ഫിസിക്കല്‍ എജ്യുക്കേഷനില്‍ പിജിയുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
പ്രായപരിധി
60 വയസ് കവിയരുത്.
ശമ്പളം
32,000 രൂപ മാസ ശമ്പളം.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് കേരള യൂണിവേഴ്‌സിറ്റിയുടെ റിക്രൂട്ട്‌മെന്റ് സെല്‍ മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷ നല്‍കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
എസ്.സി, എസ്.ടി ഉദ്യോഗാര്‍ഥികള്‍ക്ക് 250 രൂപയും, മറ്റുള്ളവര്‍ക്ക് 500 രൂപയും അപേക്ഷ ഫീസുണ്ട്.
അപേക്ഷ: click
വിജ്ഞാപനം: click
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."