HOME
DETAILS
MAL
പെന്ഷന് വിതരണം; തീരുമാനം പുന: പരിശോധിക്കണമെന്ന് മരക്കാര്‍
backup
August 30 2016 | 23:08 PM
വല്ലപ്പുഴ: വിവിധ പഞ്ചായത്തുകളില്‍ സഹകരണ സംഘങ്ങള്‍ പെന്ഷന് വിതരണം ബാങ്ക് ഉദ്യോഗസ്ഥര്‍ മുഖേനെ വിതരണം ചെയ്യുമ്പോള്‍ നെല്ലായ പഞ്ചായത്തില്‍ പെന്ഷന് വിതരണം പാര്‍ട്ടി പ്രവര്‍ത്തകരെ ഏല്‍പ്പിച്ച നടപടി സി.പി.എം പുനഃപരിശോധിക്കണമെന്ന് മരക്കാര്‍ മാരായമംഗലം ആവശ്യപ്പെട്ടു. അതേ സമയം പഞ്ചായത്തില്‍ മാത്രം മൂന്നു ശാഖകളുള്ള വല്ലപ്പുഴ സര്‍വീസ് സഹകരണ ബാങ്കിനെ അവഗണിക്കുകയും ചെയ്തു. 19 വാര്‍ഡുകളുള്ള നെല്ലായയില്‍ ചില വാര്‍ഡുകളിലെ പെന്ഷന് വിതരണം നടത്താന്‍ വല്ലപ്പുഴ സര്‍വ്വീസ് സഹകരണ ബാങ്കിനെ ഏല്‍പ്പിക്കണമെന്നും മറ്റു പഞ്ചായത്തുകളിലടക്കം പെന്ഷന് വിതരണം ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കുന്ന രീതി നെല്ലായയിലും തുടരണമെന്നും ഇക്കാര്യത്തില്‍ രാഷ്ട്രീയ വത്കരണത്തിന് സി.പി.എം ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."