സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം
കോട്ടയം: സ്‌കൂട്ടറില്‍ പിക്കപ്പ് വാന്‍ ഇടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കോട്ടയം മൂലവട്ടം പുത്തന്‍പറമ്പില്‍ പി.എസ്. മനോജ് (49), ഭാര്യ പ്രസന്ന എന്നിവരാണ്, വൈകീട്ട് എംസി റോഡില്‍ കോട്ടയം മണിപ്പുഴ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ പമ്പിനു സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്.
പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ച ശേഷം ഇരുവരും സ്‌കൂട്ടറില്‍ റോഡിലേയ്ക്കു പ്രവേശിക്കുമ്പോഴാണ് എതിരെ എത്തിയ പിക്കപ്പ് വാന്‍ സ്‌കൂട്ടറില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ റോഡരികിലേക്ക് തെറിച്ച് ഇരുവരും റോഡില്‍ വീണു. ഇതുവഴി എത്തിയ ആംബുലന്‍സില്‍ രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.\
A devastating accident occurred when a pickup van collided with a scooter, resulting in the tragic demise of a couple. The incident has left the community in shock, highlighting the importance of road safety measures.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."