HOME
DETAILS

ഇനി മുതല്‍ പൊലിസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ടതില്ല; ഉച്ചഭാഷിണി അനുമതി ഇനി 'പോല്‍' ആപ്പിലും

  
August 28 2024 | 02:08 AM

online-public-address-permit-poll-app-kerala

 

തിരുവനന്തപുരം: ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുമതിക്കായുള്ള അപേക്ഷ നല്‍കാന്‍ ഇനി മുതല്‍ പൊലിസ് സ്റ്റേഷനില്‍ കയറിയിറങ്ങേണ്ടതില്ല. കേരള പൊലിസിന്റെ 'പോല്‍ ആപ്പ് 'വഴിയോ 'തുണ' വെബ്‌സൈറ്റ് വഴിയോ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാമെന്ന് പൊലിസ് അറിയിച്ചു.


ഇതിനായി ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തശേഷം അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. ആപ്പിലെ 'മൈക്ക് സാങ്ഷന്‍ രജിസ്‌ട്രേഷന്‍ ' ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് വിവരങ്ങള്‍ പൂരിപ്പിക്കണം. അപേക്ഷകന്റെ വിവരങ്ങള്‍, മൈക്ക് ഓപ്പറേറ്ററുടെ ലൈസന്‍സ്, തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ആണെങ്കില്‍ റിട്ടേണിങ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ്, വാഹനത്തിനാണെങ്കില്‍ റൂട്ട്, വിവരങ്ങള്‍ തുടങ്ങിയവ അപ്ലോഡ് ചെയ്യണം.

സാധാരണ ആവശ്യങ്ങള്‍ക്ക് 365 രൂപയും വാഹനത്തില്‍ ഉച്ചഭാഷിണി ഘടിപ്പിക്കുന്നതിനാണെങ്കില്‍ 610 രൂപയും ഓണ്‍ലൈന്‍ വഴി ഫീസ് അടയ്ക്കാം. തുണ വെബ്‌സൈറ്റ് വഴിയും അപേക്ഷ നല്‍കാം.
അപേക്ഷകള്‍ സ്ഥലത്തെ അസിസ്റ്റന്റ് കമ്മിഷണര്‍/ഡിവൈ.എസ്പി ഓഫിസുകളിലേക്കും വാഹനത്തിലേക്ക് ഉള്ളതാണെങ്കില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫിസുകളിലേക്കും കൈമാറ്റം ചെയ്യപ്പെടും. അവിടെ നിന്നുള്ള തുടര്‍ അന്വേഷണങ്ങള്‍ക്ക് ശേഷം അനുമതി ലഭിച്ചാല്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം.

Kerala Police has introduced a new feature allowing citizens to apply for public address system permits online via the 'Pol' app or 'Thun' website. Users can create an account, submit necessary documents, and pay fees for regular or vehicle-mounted permits online, eliminating the need to visit a police station. Once processed, permits can be downloaded directly from the app.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 days ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 days ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 days ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 days ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 days ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 days ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 days ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 days ago