വിവാദം അടിക്കടി; തുടര്‍പ്രസ്താവനകള്‍; സുരേഷ്ഗോപി ഒറ്റപ്പെടുന്നു
തൃശൂര്‍: അടിക്കടി വിവാദം. യുക്തിക്കു നിരക്കാത്ത തര്‍ക്കങ്ങള്‍. തെരഞ്ഞെടുപ്പുവേദിയില്‍ നിന്നു തുടങ്ങിയ വെടിപൊട്ടിക്കല്‍ കേന്ദ്രമന്ത്രിയായിട്ടും മാറ്റമില്ലാതെ തുടര്‍ന്ന് സുരേഷ്ഗോപി. ബി.ജെ.പിക്കാര്‍ക്കു പോലും സുരേഷ്ഗോപി ബാധ്യതയായി മാറുകയാണെന്ന് മുറുമുറുപ്പുയര്‍ന്നു. തെരഞ്ഞെടുപ്പിനു മുമ്പ് ആനപ്പാന്തം ശാസ്താംപൂവം ആദിവാസികോളനിയില്‍ പ്രചാരണത്തിന് ആളുകള്‍ കുറവാണെന്ന പേരില്‍ നേതാക്കളോടു സുരേഷ്ഗോപി തട്ടിക്കയറിയിരുന്നു. മനംനൊന്ത പാര്‍ട്ടി പ്രവര്‍ത്തകന്‍ ഇതു സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. കോഴിക്കോട് 2023 ഒക്ടോബര്‍ 27 ന് വനിതാമാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയുമുയര്‍ന്നു. ഇതെല്ലാം മാധ്യമഅജന്‍ഡയാണെന്നു പറഞ്ഞ് രക്ഷപ്പെട്ട സുരേഷ്ഗോപി പിന്നീടും വാക്കുകള്‍ എടുത്തെറിഞ്ഞു പലരേയും പൊള്ളിച്ചു.
'ഇത് നിങ്ങളുടെ തീറ്റയാണ്, ഇതുവച്ച് കാശുണ്ടാക്കിക്കോളൂ'; മാധ്യമങ്ങളോട് കയര്‍ത്ത് സുരേഷ്‌ഗോപി
തൃശൂരില്‍ കഴിഞ്ഞ നവംബറില്‍ വനിതാമാധ്യമ ചാനല്‍ പ്രവര്‍ത്തകയോടു ആളാകാന്‍ വരരുതെന്നു നീരസം പ്രകടിപ്പിച്ച അദ്ദേഹം മാധ്യമങ്ങള്‍ക്കു നേരെ കൈയേറ്റശ്രമത്തിനാണ് ഇന്നലെ മുതിര്‍ന്നത്. കേന്ദ്രമന്ത്രിയാണെന്ന നിലയില്‍ സംയമനവും പക്വതയും കാട്ടിയില്ലെന്ന് സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കു പോലും സമ്മതിക്കേണ്ടിവന്നു. സിനിമാവിവാദത്തില്‍ സുരേഷ്ഗോപി നേരത്തെ നടന്‍ മുകേഷിനെ അനുകൂലിച്ചത് പലരേയും ഞെട്ടിച്ചു.
മുകേഷ് രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രക്ഷോഭത്തിനിറങ്ങാനിരിക്കേ ഏകപക്ഷീയമായി ന്യായീകരിച്ചതിന്‍െ്റ പൊരുള്‍ പാര്‍ട്ടിക്കാര്‍ക്കു പോലും വ്യക്തമല്ല. തെരഞ്ഞെടുപ്പിനു മുമ്പ് തന്‍െ്റ കാര്യങ്ങള്‍ കേന്ദ്രത്തിലെ രണ്ടുനേതാക്കള്‍ നോക്കുമെന്ന് സുരേഷ്ഗോപി പരസ്യമായി വെല്ലുവിളിച്ചത് സംസ്ഥാനനേതൃത്വത്തിനു തിരിച്ചടിയായിരുന്നു. ഈയിടെ കേന്ദ്രമന്ത്രി പദവിയില്‍ നിന്നുമൊഴിവാക്കിയാല്‍ രക്ഷപ്പെട്ടെന്നു സുരേഷ്ഗോപി പറഞ്ഞതും വന്‍വിവാദമായി.
സിനിമാ അഭിനയത്തിനു കേന്ദ്രം അനുമതി നല്‍കുന്നില്ലെന്നതിലുള്ള പരസ്യരോഷപ്രകടനമാണ് അദ്ദേഹം നടത്തിയതെന്നു വ്യക്തം. അമിത്ഷായെ അടക്കം ഇതിലേക്കു വലിച്ചിഴച്ചു. അമിത്ഷായാണ് സിനിമാഅഭിനയത്തിനു അനുമതി നല്‍കാത്തതെന്നു പരോക്ഷമായി വ്യക്തമാക്കുകയായിരുന്നു.
പരാമര്‍ശത്തില്‍ സുരേഷ്ഗോപിയോടു കേന്ദ്രം വിശദീകരണം തേടാനിരിക്കുകയാണ്. സ്വാതന്ത്ര്യദിനത്തില്‍ പൊതുപരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി സ്വകാര്യഹോട്ടലില്‍ തങ്ങി പതാകാവന്ദനം നടത്തിയതും വിവാദമായി. മന്ത്രിസ്ഥാനത്തേക്കാള്‍ പ്രാമുഖ്യം സിനിമയ്ക്കാണെന്ന ധ്വനിയോടെ സുരേഷ്ഗോപി തുടര്‍പ്രസ്താവനകള്‍ നടത്തുന്നത് നേതാക്കളെ അലോസരപ്പെടുത്തി. തൃശൂരില്‍ മാധ്യമങ്ങളെ തള്ളിമാറ്റിയ നടപടിയില്‍ സുരേഷ്ഗോപിക്ക് എതിരേ മുന്‍ എം.എല്‍.എ അനില്‍അക്കര സിറ്റി പൊലിസ് കമ്മിഷ്ണര്‍ക്ക് പരാതി നല്‍കി. മന്ത്രിപദവിയിലിരുന്ന് സുരേഷ്ഗോപി തുടര്‍ച്ചയായി വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിന് എതിരേ ബി.ജെ.പി സംസ്ഥാനനേതൃത്വവും കേന്ദ്രത്തിന് പരാതി നല്‍കും.
പ്രതികരിക്കാന്‍ സൗകര്യമില്ല; മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളി സുരേഷ്ഗോപി
Suresh Gopi faces mounting controversies, including disputes related to his behavior and statements as a central minister. Issues range from alleged misconduct towards media professionals to disagreements with party leaders over cinema-related matters. His actions have sparked criticism from both his party and the public.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."