തമിഴ്നാട്ടില്‍ വിദ്യാര്‍ഥിയെ തലയ്ക്കടിച്ചു കൊന്നു
ചെന്നൈ: തമിഴ്നാട്ടിലെ കാരൂരില്‍ പൂര്‍വ്വ വിദ്യാര്‍ഥിനി ക്ലാസ്റൂമില്‍ കയറി വിദ്യാര്‍ഥിനിയെ തലയ്ക്കടിച്ചു കൊന്നു. മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനി സൊനാലി (21) ആണ് കൊല്ലപ്പെട്ടത്.
കരൂര്‍ എന്‍ജിനീയറിങ് കോളജില്‍ ചൊവ്വാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് രാമനാഥപുരം പരമക്കുടി സ്വദേശിയായ ഉദയകുമാറിനെ പൊലിസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു.
രാവിലെ ക്ലാസ്മുറിയിലെത്തിയ ഉദയകുമാറിനോട് സംസാരിക്കാന്‍ സൊനാലി തയ്യാറായിരുന്നില്ല. പിന്നീട് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ പ്രകോപിതനായ യുവാവ് ക്ലാസ്മുറിയില്‍ കണ്ട തടിക്കഷ്ണം എടുത്ത് സൊനലിയുടെ തലയ്ക്ക് അടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ അറിയിച്ചു. ബോധം നശിച്ച സൊനാലിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തലയ്ക്കേറ്റ ശക്തമായ അടിയില്‍ രക്തം വാര്‍ന്നാണ് സൊനാലി മരണപ്പെട്ടത്. സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട ഉദയകുമാറിനെ മധുരയ്ക്ക് സമീപത്തുനിന്നാണ് പൊലിസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."