HOME
DETAILS
MAL
യു.എ.ഇ മൂടൽ മഞ്ഞിലേക്ക് ; അന്തരീക്ഷ ഈർപ്പത്തിൽ വർധന: ജാഗ്രതാ നിർദേശം
August 29 2024 | 03:08 AM
ദുബൈ: യു.എ.ഇയിൽ വരുംദിവസങ്ങളിൽ മൂടൽ മഞ്ഞുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) മുന്നറിയിപ്പ് നൽകി. ദുബൈ-അബൂദബി, അബൂദബി- അൽ ഐൻ മേഖലകളിൽ മൂടൽ മഞ്ഞ് വ്യാപകമാകുന്ന സാഹചര്യത്തിൽ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
രാജ്യത്ത് ഏതാനും ദിവസങ്ങൾ കൂടി അസ്ഥിര കാലാവസ്ഥ തുടരും. രാവിലെയും രാത്രിയും അന്തരീക്ഷ ഈർപ്പം കൂടും. അന്തരീക്ഷ താപനില 45-46 ഡിഗ്രി സെൽഷ്യസ് എന്ന നിലയിലാണെങ്കിലും ഈർപ്പം കൂടുതലായതിനാൽ കൂടുതൽ ചൂട് അനുഭവപ്പെടും. സെപ്റ്റംബർ 23 ആകുമ്പോഴേക്കും വേനൽക്കാലം അവസാനിക്കുകയും ശൈത്യകാലം തുടങ്ങുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."