HOME
DETAILS
MAL
സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി
backup
August 31 2016 | 05:08 AM
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് പരിധി ഉയര്‍ത്തി. മൂവായിരം രൂപയാണ് ഉയര്‍ത്തിയത്. ഇതോടെ ബോണസ് പരിധി 21,000 രൂപയായി. നേരത്തെ ഇത് 18,000 രൂപയായിരുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ബോണസ് പരിധിയുയര്‍ത്താന്‍ തീരുമാനിച്ചത്. ബോണസ് തുകയിലും ഉല്സവബത്തയിലും മാറ്റമില്ല. നിലവില്‍ 2400 രൂപയാണ് ഉല്‍സവബത്ത. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം പരിഗണിക്കുമെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."