HOME
DETAILS
MAL
ഡല്‍ഹിയിലും ഹൈദരാബാദിലും കനത്ത മഴ: ഗതാഗതം സ്തംഭിച്ചു
backup
August 31 2016 | 05:08 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലും ഹൈദരാബാദിലും കനത്ത മഴയെ തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. മഴയില്‍ റോഡുകളില്‍ വെള്ളം കയറിയതോടെ പലയിടത്തും ആളുകള്‍ ട്രാഫികില്‍ കുടുങ്ങി. ഇന്ന് രാവിലെ തുടങ്ങിയ മഴയില്‍ നിമിഷ നേരം കൊണ്ടാണ് റോഡുകളില്‍ വെള്ളം കയറിയത്.
ഹൈദരാബാദില്‍ 9.30 മുതല്‍ 11.30 വരെ പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് പന്ത്രണ്ട് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."