ഖത്തറിൽ വെബ്സൈറ്റ് അറ്റകുറ്റപ്പണി കാരണം പാസ്പോർട്ട് സേവനങ്ങൾ മുടങ്ങും
ദോഹ:ഖത്തറിലെ ‘പാസ്പോര്ട്ട് സേവാ’വെബ്സൈറ്റിന്റെ സാങ്കേതിക അറ്റകുറ്റപ്പണിമൂലം പാസ്പോർട്ട് സേവനം വ്യാഴാഴ്ച വൈകീട്ട് മുതൽ തിങ്കളാഴ്ച വരെ തടസ്സപ്പെടുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഖത്തർ സമയം വ്യാഴാഴ്ച വൈകീട്ട് 5.30മുതൽ (ഇന്ത്യൻ സമയം രാത്രി എട്ട്), സെപ്റ്റംബർ രണ്ട് തിങ്കളാഴ്ച രാവിലെ പുലർച്ച 3.30 (ഇന്ത്യൻ സമയം രാവിലെ ആറ്) വരെയാണ് വെബ്സൈറ്റ് സർവിസ് കാരണം പാസ്പോർട്ട് സേവനം മുടങ്ങുന്നത്. ഇക്കാലയളവിൽ പാസ്പോർട്ട്, തത്കാൽ പാസ്പോർട്ട്, പി.സി.സി ഉൾപ്പെടെ സേവനങ്ങൾ ലഭിക്കില്ലെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ പതിവ് പോലെ സേവനങ്ങൾ ലഭ്യമായി തുടങ്ങുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."