ബാര്‍ കോഴക്കേസില്‍ മൊഴി മാറ്റിപ്പറയാന്‍ ബാറുടമകള്‍ കോഴ വാങ്ങി: വി.എം രാധാകൃഷ്ണന്
കോട്ടയം: ബാര്‍ കോഴക്കേസില്‍ മൊഴി മാറ്റിപ്പറയാന്‍ ചില ബാറുടമകള്‍ പണം വാങ്ങിയെന്ന് ബാറുടമ വി.എം രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍. കോട്ടയം ജില്ലാ രജിസ്ട്രാര്‍ക്ക് മുന്‍പാകെയുള്ള പരാതിയിലാണ് ബാര്‍ അസോസിയേഷനിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് വി.എം രാധാകൃഷ്ണന് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ബാര്‍ ലൈസന്‍സുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാര്‍ക്ക് കോഴ കോടുക്കാനായി ഉപയോഗിച്ചത് ലീഗല്‍ ഫണ്ടെന്ന പേരില്‍ ബാര്‍ അസോസിയേഷന് പിരിച്ച വന്‍ തുകയാണ്. ഓരോ ബാറുടമകളില്‍ നിന്നും രണ്ടര ലക്ഷം രൂപ വീതമാണ് ഇതിനായി പിരിച്ചത്. പിരിച്ച പണം ദുരുപയോഗം ചെയ്തത് കൂടാതെ അസോസിയേഷനിലെ വ്യക്തികള്‍ ആനുകൂല്യങ്ങളും കൈപ്പറ്റി. ബാര്‍ അസോസിയേഷനിലെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് കൃത്യമായി സമര്‍പ്പിച്ചിട്ടില്ലെന്നും രാധാകൃഷ്ണന് രജിസ്ട്രാര്‍ക്ക് മൊഴി നല്കി. ആരോപണങ്ങളുന്നയിച്ച ഇദ്ദേഹം ഇതിനുവേണ്ട തെളിവുകളും നല്കി.
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ബാറുടമകളുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ വ്യക്തമായ തീരുമാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി രാധാകൃഷ്ണന് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."