ഇനിയിത് ആവര്‍ത്തിക്കരുതെന്ന് മോദിക്ക് രാഷ്ട്രപതിയുടെ താക്കീത്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം നേടാതെ അനുമതിക്കായി ഓര്‍ഡിനന്‍സ് സമര്‍പ്പിച്ചതിന് മോദി സര്‍ക്കാരിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ താക്കീത്. ഇങ്ങനെ ഓര്‍ഡിനന്‍സ് സമര്‍പ്പിച്ചതിന് രാഷ്ട്രപതി അതൃപ്തി പ്രകടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. പൊതുജനങ്ങളുടെ താല്പര്യത്തിനു വേണ്ടിയാണ് ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കുന്നത്. കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമില്ലാതെ ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ അനുമതിക്കായി ഇതുപോലെ കുറുക്കുവഴി സ്വീകരിക്കരുതെന്നും രാഷ്ട്രപതി മുന്നറിയിപ്പു നല്കി. ഇനിയിത് ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ഒരു ഓര്‍ഡിനന്‍സ് മന്ത്രിസഭയുടെ അംഗീകാരം നേടാതെ അനുമതിക്കായി രാഷ്ട്രപതിയുടെ മുന്നാകെ സമര്‍പ്പിച്ചത് ഇതാദ്യമാണ്.
എനിമി പ്രോപര്‍ട്ടി ആക്ട് ഭേദഗതിക്കുള്ള ഓര്‍ഡിനന്‍സാണ് കഴിഞ്ഞ ആഴ്ച്ച രാഷ്ട്രപതിക്ക് സമര്‍പ്പിച്ചത്.കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ച ശേഷമാണ് സാധാരണ രാഷ്ട്രപതിക്ക് ഓര്‍ഡിനന്‍സ് സമര്‍പ്പിക്കുക. എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് രാഷ്ട്രപതിക്കു മുന്‍പാകെ സര്‍ക്കാര്‍ നേരിട്ട് ഓര്‍ഡിനന്‍സ് എത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."