HOME
DETAILS

ചട്ടങ്ങള്‍ ലംഘിച്ചു; എയര്‍ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴയിട്ട് ഡി.ജി.സി.എ

  
August 30 2024 | 12:08 PM

DGCA Imposes 10 Lakh Fine on Air India for Violating Regulations

എയര്‍ ഇന്ത്യ എക്‌സ്പ്രസിന് 10 ലക്ഷം രൂപ ചുമത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. സര്‍വ്വീസുകള്‍ റദ്ദാക്കുമ്പോള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് ഉള്‍പ്പടെയുള്ള ചട്ടങ്ങള്‍ ലംഘിച്ചതിനാണ് പിഴ. ആഭ്യന്തര സെക്ടറില്‍ സര്‍വ്വീസ് നടത്തുന്ന വിമാനകമ്പനികളുടെ വാര്‍ഷിക പരിശോധനയിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ചട്ടങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയത് കണ്ടെത്തിയത്. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കുമ്പോള്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലുള്ള വീഴ്ചയാണ് പ്രധാനമായും കണ്ടെത്തിയത്.

ഡി.ജി.സി.എ വാര്‍ഷിക നിരീക്ഷണ പദ്ധതി നടപ്പാക്കുന്നത് ആഭ്യന്തര സെക്ടറില്‍ സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളിലാണ്. ടിക്കറ്റുകള്‍ നല്‍കുമ്പോള്‍ ഓരോ എയര്‍ലൈനും യാത്രക്കാര്‍ക്ക് നല്‍കേണ്ട സൗകര്യങ്ങളെ കുറിച്ച് ചട്ടങ്ങള്‍ പാലിക്കണം. ഒരോ ക്ലാസിലും ലഭ്യമാകുന്ന സൗകര്യങ്ങള്‍, വിമാന സര്‍വ്വീസ് റദ്ദാക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്കായി ഒരുക്കേണ്ട സൗകര്യങ്ങള്‍, നഷ്ടപരിഹാരം തുടങ്ങി കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തമായ നിയമങ്ങള്‍ നിലവിലുണ്ട്. ഇതെല്ലാം വിമാനകമ്പനികള്‍ പാലിക്കുന്നുണ്ടോ എന്നാണ് ഡി.ജി.സി.എ വാര്‍ഷിക പരിശോധന നടത്തുന്നത്. ചട്ടലംഘനങ്ങള്‍ നടത്തിയതായി കണ്ടെത്തിയതിന് തുടര്‍ന്ന് നേരത്തെ എയര്‍ഇന്ത്യ എക്‌സ്പ്രസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അതിന് ലഭിച്ച മറുപടിയില്‍, നഷ്ടപരിഹാരം സംബന്ധിച്ച ചട്ടങ്ങള്‍ അവര്‍ പാലിക്കുന്നില്ലെന്ന് മനസിലായതോടെയാണ് 10 ലക്ഷം രൂപ പിഴ ചുമത്തിയതെന്ന് ഡി.ജി.സി.എ വൃത്തങ്ങള്‍ വ്യക്തമാക്കി.

The Directorate General of Civil Aviation (DGCA) has imposed a fine of ₹10 lakh on Air India for violating regulations. The airline was found to have contravened rules, leading to the financial penalty.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago
No Image

സ്റ്റേഡിയങ്ങളുടെ നിർമാണത്തിനും പരിപാലനത്തിനും സ്ഥിരം ജീവനക്കാർ രണ്ടു മാത്രം

Kerala
  •  a month ago
No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago