HOME
DETAILS

പരശുറാം എക്‌സ്പ്രസ് കൃത്യസമയം പാലിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ 

  
August 30 2024 | 12:08 PM

Human Rights Commission Urges Parashuram Express to Adhere to Timeliness

തിരുവനന്തപുരം:  പരശുറാം എക്‌സ്പ്രസ് കൃത്യസമയം പാലിക്കാന്‍ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കി. പരശുറാം എക്‌സ്പ്രസില്‍ ഒരു ബോഗി കൂടി അനുവദിച്ചിട്ടുണ്ടെങ്കിലും ട്രെയിനില്‍ അനുഭവപ്പെടുന്ന തിരക്കിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്ന് കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.

കോഴിക്കോട് കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന പതിവ് ട്രെയിനുകളിലെ തിരക്ക് കുറക്കാന്‍ റെയില്‍വേയുടെ ഭാഗത്ത് നിന്ന് പ്രായോഗികമായ നടപടികള്‍ ഉണ്ടാകുന്നില്ലെന്നും കമ്മിഷന്‍ വിമര്‍ശിച്ചു. മംഗളൂരുവില്‍ നിന്നും രാവിലെ 5.05 നാണ് പരശുറാം എക്‌സ്പ്രസ് യാത്ര ആരംഭിക്കുന്നത്. കണ്ണുരില്‍ 7.07 നും കോഴിക്കോട് 8.37 നും എത്തിചേരും. സമയം കൃത്യമായി പാലിക്കുകയാണെങ്കില്‍ 8.57 ന് കാസര്‍കോട് നിന്നും യാത്ര ആരംഭിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസിന് വേണ്ടി പരശുറാം എക്‌സ്പ്രസ് പിടിച്ചിടേണ്ടി വരില്ലെന്ന യാത്രാക്കാരുടെ ആവശ്യം പരിഗണനാര്‍ഹമാണെന്ന് ഉത്തരവില്‍ പറയുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ കമ്മിഷനെ അറിയിക്കണം.

പരശുറാം എക്‌സ്പ്രസിലെ തിരക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലാപറമ്പ് സ്വദേശി പി.ഐ ജോണ്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. തിരക്ക് നിയന്ത്രിക്കുന്നതിന് ഒരു ജനറല്‍ കോച്ചും സ്ത്രീകളുടെ കോച്ചും അനുവദിച്ചിട്ടുണ്ടെന്ന് പാലക്കാട് സീനിയര്‍ ഡിവിഷണല്‍ റയില്‍വേ മാനേജര്‍ കമ്മിഷനെ അറിയിച്ചു.  മംഗളൂരു കോഴിക്കോട് എക്‌സ്പ്രസിലും നാല് ജനറല്‍ കോച്ചുകള്‍ അനുവദിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതേസമയം കണ്ണുര്‍-കോഴിക്കോട് റൂട്ടിലെ റെയില്‍വേ പാതയിലെ തിരക്ക് കാരണം പുതിയ ട്രെയിനുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  2 days ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  2 days ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 days ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 days ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  2 days ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 days ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 days ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 days ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  2 days ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  2 days ago