ഹോമിയോ ആശുപത്രികളില്‍ താല്‍ക്കാലിക ജോലി; പരീക്ഷയില്ല, ഇന്റര്‍വ്യൂ മാത്രം; കൂടുതലറിയാം
സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറികളില്‍ ജോലി നേടാന്‍ അവസരം. കണ്ണൂര്‍ ജില്ല ഹോമിയോ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി/ ആശുപത്രികളിലാണ് അവസരം. ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടുള്ള ഇന്റര്‍വ്യൂ മുഖേന ജോലി നേടാം.
തസ്തിക& ഒഴിവ്
സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ അറ്റന്‍ഡര്‍/ ഡിസ്‌പെന്‍സര്‍/ നഴ്‌സിങ് അസിസ്റ്റന്റ് പോസ്റ്റുകളിലേക്കാണ് താല്‍ക്കാലിക നിയമനം നടക്കുന്നത്.
യോഗ്യത
സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ ഡിസ്‌പെന്‍സറി ടി.സി.എം.സി എ ക്ലാസ് രജിസ്‌ട്രേഷന്‍ ഉള്ള അംഗീകൃത ഹോമിയോ ഡോക്ടറുടെ കീഴില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം,
എസ്.എസ്.എല്‍.സി അടിസ്ഥാന യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്.
ഇന്റര്‍വ്യൂ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ നാലിന് രാവിലെ 11 മണിക്ക് ജില്ല മെഡിക്കല്‍ ഓഫീസില്‍ (ഹോമിയോ) നടക്കുന്നു.
ഫോണ്‍: 0497 2711726
attender nursing assistant job in kannur homeo hospitals apply now
അധ്യാപക ഒഴിവ്
തിരുവനന്തപുരം എയ്ഡഡ് സ്‌കൂളില്‍ എച്ച്.എസ്.ടി മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ക്കായി (കാഴ്ചപരിമിതി 1) സംവരണം ചെയ്ത തസ്തികയില്‍ ഒഴിവ് ഉണ്ട്. പത്താം ക്ലാസ് പാസായിരിക്കണം, മാത്തമാറ്റിക്‌സ് അല്ലെങ്കില്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദവും ബി.എഡ് / ബി ടി പാസായിരിക്കണം.
യോഗ്യത പരീക്ഷ അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായിരിക്കണം. പ്രായപരിധി 18 – 40. ഭിന്നശേഷിക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ 2024 സെപ്റ്റംബര്‍ 3 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."