HOME
DETAILS

മുകേഷിന്റെ രാജി; സിപിഎം സംസ്ഥാന സമിതിയില്‍ ചര്‍ച്ച നാളെ

  
August 30 2024 | 16:08 PM

Mukesh Resigns CPIM State Committee to Discuss Issue Tomorrow

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍പ്പെട്ട എം.മുകേഷ് എംഎല്‍എയുടെ രാജി ആവശ്യം സിപിഎം സംസ്ഥാന സമിതി നാളെ ചര്‍ച്ച ചെയ്യും. മുകേഷിന് പറയാനുള്ളതും കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായവും കൂടി പരിഗണിച്ച ശേഷമായിരിക്കും സമിതി അന്തിമ തീരുമാനം എടുക്കുക. അതേസമയം ഇന്ന് നടന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ മുകേഷിനെതിരെയായ കേസ് ചര്‍ച്ചയായില്ല.

സിപിഎം രാജി ആവശ്യം അംഗീകരിച്ചേക്കില്ല. തനിക്ക് നേരിട്ട ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുകേഷ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും, ആരോപണം ഉന്നയിച്ച നടിയുടെ വാട്‌സ്ആപ്പ് ചാറ്റ് സഹിതം മുഖ്യമന്ത്രിയെ കാണിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. അതേസമയം എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിച്ച എറണാകുളം ജില്ലാ സെഷന്‍സ് കോടതി മുകേഷിന്റെ അറസ്റ്റ് സെപ്റ്റംബര്‍ മൂന്ന് വരെ തടഞ്ഞിരുന്നു.

മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. മുകേഷ് രാജിവെക്കും വരെ സമരം തുടരാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം. എംഎല്‍എക്കെതിരെ കേസെടുത്തിട്ടും രാജി വേണ്ടെന്ന സിപിഎം നിലപാട് പ്രതിയെ സംരക്ഷിക്കുന്നതിന് തെളിവാണെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം. മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ എംഎല്‍എ ഓഫീസിനും വീടിനും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Mukesh has tendered his resignation, and the CPI(M) State Committee is set to discuss the issue tomorrow. The development comes amid controversy, and the meeting is expected to take a crucial decision on the matter.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  11 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  12 hours ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  12 hours ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  12 hours ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  13 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  13 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  13 hours ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  13 hours ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  13 hours ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  14 hours ago