HOME
DETAILS
MAL
നോർക്ക റൂട്ട്സ് സൗജന്യ വിമാന ടിക്കറ്റുകൾ നൽകണം
August 31 2024 | 04:08 AM
അബൂദബി: വർഷങ്ങളായി ജോലിയില്ലാതെ കഴിയുന്ന നിരവധിയാളുകളാണ് അടുത്ത രണ്ടു മാസത്തേക്ക് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകാനിരിക്കുന്നതെന്നതിനാൽ, ഇത്തരം ആളുകളെ സഹായിക്കാൻ പ്രവാസി ഉന്നമനം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന നോർക്ക റൂട്ട്സ് ഉണർന്നു പ്രവർത്തിക്കണമെന്നും പ്രവാസികൾക്ക് വേണ്ട നിയമ സഹായവും അതോടൊപ്പം സൗജന്യ മടക്ക വിമാന ടിക്കറ്റും ലഭ്യമാക്കണമെന്നും അബൂദബി കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ, ജനറൽ സെക്രട്ടറി യൂസഫ് സി.എച്ച്, ട്രഷറർ പി.കെ അഹമ്മദ് എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആ ഗ്രഹിക്കുന്നവർക്കായി അബൂദബി കെ.എം.സി.സി ഹെല്പ് ഡെസ്ക് ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 971 50 826 4991 (റഷീദ് പട്ടാമ്പി), 971 56 882 9880 (സുഹൈൽ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."