ജോലിക്കിടെ ഹൃദയാഘാതം; മലയാളി ഷാർജയിൽ മരിച്ചു
ഷാർജ: പരപ്പ സ്വദേശി ഷാർജയിൽ മരണപ്പെട്ടു. ഷാർജ ദൈദിൽ ജോലി ചെയ്യുന്ന കമ്മാടം ബാനം റോഡിലെ നൗഷാദ് (55) ആണ് ദൈദിൽ വെച്ച് വെള്ളിയാഴ്ച്ച രാത്രിയോടെ മരണപ്പെട്ടത്. ഹൃദയാഘാതം മൂലമായിരുന്നു മരണം സംഭവിച്ചത്. കെൻസ് അൽ അമാന ഫുഡ് സ്റ്റഫ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു.
വ്യാഴാഴ്‌ച വരെ പതിവ് പോലെ കമ്പനിയിൽ ജോലിക്ക് പോയ നൗഷാദ് അവധി ദിവസമായ ഇന്നലെയും (വെള്ളി) സഹപ്രവർത്തകർക്കൊപ്പം കമ്പനിയിൽ എത്തിയിരുന്നു. ഇവിടെ വെച്ചാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അവധി കഴിഞ്ഞ് ഇക്കഴിഞ്ഞ ജൂൺ അഞ്ചിനാണ് നൗഷാദ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്. കാര്യമായ ഒരസുഖവും ഇല്ലാതിരുന്ന നൗഷാദിന്റെ മരണം സഹപ്രവർത്തകരിലും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി. കോട്ടയം ചങ്ങനാശേരിയാണ് ജന്മ സ്ഥലം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ട് പോകുന്ന മയ്യത്ത് പരപ്പ കമ്മാടം ജുമാ മസ്ജിദിലാണ് മറവു ചെയ്യുക.
മുസ്‌ലിം ലീഗ് കിനാനൂർ കരിന്തളം പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷാനവാസ് കാരാട്ടിന്റെ സഹോദരി റസീനയാണ് ഭാര്യ. അജ്മാനിലുള്ള നഹാസ്, നൗജ എന്നിവർ മക്കളാണ്. റാഹിദ് മൗക്കോട് മരുമകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."