HOME
DETAILS
MAL
ഐ.എസ്.എസ് രഹസ്യയോഗ കേസ്: പി.ഡി.പി നേതാവ് മഅ്ദനിയെ വെറുതേ വിട്ടു
backup
August 31 2016 | 09:08 AM
കൊച്ചി: നിരോധിത സംഘടനയായ ഐ.എസ്.എസിന്റെ രഹസ്യയോഗം നടത്തിയെന്ന കേസില്‍ പി.ഡി.പി നേതാവ് അബ്ദുനാസര്‍ മഅ്ദനിയെയടക്കം ആറു പേരെ വെറുതേ വിട്ടു. കേസില്‍ മഅ്ദനിയുടെ പിതാവടക്കം പ്രതിയായിരുന്നു. എന്നാല്‍, കേസില്‍ നേരിട്ടു ഹാജരാവുന്നതില്‍ നിന്നും അദ്ദേഹത്തെ കോടതി ഒഴിവാക്കിയിരുന്നു.
കേസില്‍ രാജ്യദ്രോഹക്കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. സംശയത്തിന്റെ ആനുകൂല്യം നല്കിയാണഅ ഇവരെ വിട്ടയയ്ക്കുന്നതെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. 24 വര്‍ഷത്തിനു ശേഷമാണ് കേസില്‍ കോടതി വിധി വരുന്നത്.
1992ല്‍ ബാബറി മസ്ജിദ് സംഭവത്തിനു ശേഷം കൊല്ലം മൈനാഗപ്പള്ളിയില്‍ മഅ്ദനിയുടെ വീട്ടില്‍ ഐ.എസ്.എസിന്റെ രഹസ്യയോഗം നടത്തിയെന്നാണ് പൊലിസ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."