നമ്മളെല്ലാവരും നിത്യേന മഞ്ഞളുപയോഗിക്കുന്നവര്‍ അല്ലേ..! എങ്കില്‍ ഇതിന്റെ ഗുണങ്ങള്‍ അറിയാതെ പോകരുത്
മഞ്ഞള്‍ ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. എല്ലാ പ്രശ്‌നങ്ങള്‍ക്കും പ്രതിവിധി മഞ്ഞളിലുണ്ട്. അടുക്കളയിലെ പ്രധാന ചേരുവയാണ് മഞ്ഞള്‍. മഞ്ഞളില്ലാത്തൊരു ജീവിതം മലയാളികള്‍ക്കില്ല. എന്നാല്‍, മഞ്ഞളിന്റെ ഉപയോഗം എത്രത്തോളം ആരോഗ്യഗുണങ്ങള്‍ നല്‍കുന്നു എന്നത് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും മഞ്ഞള്‍ വളരെയധികം നല്ലതാണ്.
ചര്‍മ്മ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നത് വഴി പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ മഞ്ഞള്‍ സഹായിക്കുന്നു. സ്ഥിരമായി ഭക്ഷണത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തെ എത്രത്തോളം ഗുണകരമാക്കുന്നു എന്നത് തിരിച്ചറിയണം. വൃക്കകളുടെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ പലപ്പോഴും മഞ്ഞള്‍ ഉപയോഗിക്കുന്നത് വഴി ഉണ്ടാവുന്നു.
കൊളസ്‌ട്രോള്‍
ഏറ്റവും കുറഞ്ഞത് തുടര്‍ച്ചയായി രണ്ടാഴ്ചയെങ്കിലും മഞ്ഞള്‍ ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതുമാണ്. ശരീരത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് കുറക്കാന്‍ നിങ്ങള്‍ക്ക് സ്ഥിരമായി മഞ്ഞള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്.
വയറിലെ അസ്വസ്ഥതക്ക് പരിഹാരം
വയറ്റിലുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് നല്ലൊരു പരിഹാരമാണ് മഞ്ഞള്‍. ദഹന സംബന്ധമായ പ്രശ്‌നങ്ങളും ഗ്യാസ്ട്രിക് ജ്യൂസിന്റെ ഉത്പാദനവും വര്‍ധിപ്പിക്കുന്നത് വഴി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു മഞ്ഞള്‍. ഇത് സ്ഥിരമായി ഉപയോഗിച്ചാല്‍ അസ്വസ്ഥതകള്‍ക്കു പരിഹാരം കാണാം. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണമായും മഞ്ഞള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
പ്രമേഹത്തെ നിയന്ത്രിക്കാന്‍
പ്രമേഹത്തെ നിയന്ത്രിക്കാനും മഞ്ഞള്‍ സഹായിക്കുന്നു. കൂടാതെ അമിത വണ്ണം പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയും അതുവഴി ശരീരത്തിലെ വീക്കം കുറക്കുന്നതിനും സഹായിക്കുന്നു. മഞ്ഞളിലെ കുര്‍ക്കുമിന്‍ ബാക്ടീരിയല്‍ ഇന്‍ഫക്ഷനെതിരെ പൊരുതുകയും ഇത് രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നതുമാണ്.
അണുബാധ
ശരീരത്തിലെ അണുബാധയെ പ്രതിരോധിക്കാന്‍ മഞ്ഞളിനു കഴിയുമെന്നതില്‍ സംശയം വേണ്ട. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ ആന്റി ഇന്‍ഫഌമറ്ററി, ആന്റി കാര്‍സിനോജെനിക് ഗുണങ്ങള്‍ എല്ലാം ശരീരത്തിലെ അണുബാധയെ നിയന്ത്രിക്കുന്നതിനും ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്നു.
കരള്‍
ശരീരത്തില്‍ നിന്നു വിഷാംശങ്ങള്‍ പുറന്തള്ളാനും കരളിനെ മഞ്ഞള്‍ സഹായിക്കുകയും രക്തം ശുചീകരിക്കാനുള്ള കരളിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും മഞ്ഞളിനു കഴിയുന്നതാണ്.
തലച്ചോറിന്
തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ ഒഴുക്കു കൂട്ടാനും തലച്ചോറിലെ പ്ലാക്ക് നീക്കം ചെയ്യാനും മഞളിനു കഴിയുന്നു.
മുറിവുണക്കാന്‍ ബെസ്റ്റ്
ബാക്ടീരിയയെ ചെറുക്കാന്‍ ഉള്ള മഞ്ഞളിന്റെ കഴിവ് മുറിവുണക്കാന്‍ ഫലപ്രദമാണ്. എത്ര വലിയ മുറിവാണെങ്കിലും മഞ്ഞള്‍ ഉപയോഗിച്ചാല്‍ പരിഹാരമാകും.
ചിലരില്‍ മഞ്ഞളിന്റെ ഉപയോഗം അലര്‍ജിയുണ്ടാക്കുന്നതാണ്. ഇത് വയറിളക്കം, ചര്‍മ്മത്തില്‍ അലര്‍ജി എന്നിവയെല്ലാം ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കണം. ചിലരില്‍ കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. അതുകൊണ്ട് മഞ്ഞള്‍ എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുണ്ടാക്കുന്നവരാണെങ്കില്‍ കഴിക്കാതിരിക്കുക. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."