ഇനി ഒഫിഷ്യല്‍ മെസേജുകള്‍ പെട്ടെന്ന് കാണാം; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സ്ആപ്പ്
ഈ അടുത്ത കാലത്തായി കിടിലന്‍ ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ബിസിനസുകാര്‍ക്ക് പറ്റിയ കിടിലന്‍ ഫീച്ചര്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ദിവസവും ഗ്രൂപ്പുകള്‍ വഴിയും അല്ലാതെ പേഴ്‌സണലായും നിരവധി മെസേജുകള്‍ ലഭിക്കാറുണ്ട്. അത്തരത്തിലുള്ള വാട്‌സ്ആപ്പ് മെസേജുകളും ഗ്രൂപ്പുകളും കൃത്യമായി ക്രമീകരിക്കാന്‍ കഴിഞ്ഞാലോ? അതിന് സഹായിക്കുന്ന ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. നിങ്ങളുടെ മെസേജുകളെയും ഗ്രൂപ്പുകളെയും ഇഷ്ടാനുസരണം ക്രമീകരിക്കാന്‍ സാധിക്കും.
സന്ദേശങ്ങളുടെയും കോണ്‍ടാക്ടിലെ വ്യക്തികളുടെയും പ്രാധാന്യത്തിന് അനുസരിച്ച് മുന്‍ഗണന നല്‍കാനും പ്രധാനപ്പെട്ട മെസേജുകളെ നിശ്ചിത സമയം വരെ പിന്‍ ചെയ്യാനും സാധിക്കും. വാട്‌സ്ആപ്പ് ബിസിനസ് ഉപയോക്താക്കള്‍ക്ക് ബിസിനസ് സംബന്ധമായ വിവരങ്ങളെയും ഇടപെടലുകളുടെയും ട്രാക്ക് ചെയ്ത സൂക്ഷിക്കാനും ഫീച്ചറിലൂടെ സാധിക്കും.
ബിസിനസ് ചാറ്റുകള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുക, ഒഫിഷ്യലും അണ്‍ഒഫിഷ്യലുമായ മെസേജുകള്‍ വേര്‍തിരിച്ച് സൂക്ഷിക്കുക, പേഴ്‌സണല്‍ ചാറ്റുകള്‍ ലോക്ക് ചെയ്യുക തുടങ്ങിയ നിരവധി കാര്യങ്ങള്‍ പുതിയ ഫീച്ചറിലുണ്ട്.
"WhatsApp Introduces New Feature for Instant Viewing of Official Messages"
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."