എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെതിരായ ആരോപണം; ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി
തിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങളില്‍ ഡി.ജി.പി.യോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോപണങ്ങള്‍ പൊലിസ് ഉന്നതരെ കൂടാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്ക് നീങ്ങുകയും അത് മുഖ്യമന്ത്രിയേയും ആഭ്യന്തര വകുപ്പിനെയും വെട്ടിലാക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍.
അതിനിടെ, എ.ഡി.ജി.പിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ നവാസ് ഡി.ജി.പി.ക്ക് പരാതി സമര്‍പ്പിച്ചു. അജിത് കുമാര്‍ തല്‍സ്ഥാനത്ത് തുടര്‍ന്നാല്‍ തെളിവുകള്‍ നശിപ്പിച്ചേക്കാമെന്നാണ് പരാതിയില്‍ പറയുന്നത്. ഗൗരവകരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്നതെന്നും വിഷയത്തില്‍, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടാണ് നവാസ് ഡി.ജി.പി.ക്ക് പരാതി നല്‍കിയത്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാറിനെതിരെ? ?ഗുരുതര വെളിപ്പെടുത്തലുകളും ആരോപണങ്ങളുമായാണ് ഇന്ന് പി.വി അന്‍വര്‍ എ.എല്‍.എ രം?ഗത്തെത്തിയത്. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ ആളുകളെ തല്ലിക്കുകയും കൊല്ലിക്കുകയും ചെയ്തിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി അജിത് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളും ആരോപണങ്ങളുമായാണ് ഇന്ന് പി.വി അന്‍വര്‍ എ.എല്‍.എ രം?ഗത്തെത്തിയത്. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍ ആണെന്നും അദ്ദേഹത്തിന്റെ മാതൃക കുപ്രസിദ്ധനായ ദാവൂദ് ഇബ്രാഹിം ആണെന്നും അന്‍വര്‍ പറഞ്ഞു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് അജിത് കുമാര്‍ ആളുകളെ തല്ലിക്കുകയും കൊല്ലിക്കുകയും ചെയ്തിട്ടുണ്ടെന്നും അന്‍വര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."