ദുബൈയിൽ സൗജന്യ സ്മാർട്ട് അംബ്രല്ല സർവീസ് ആരംഭിച്ചു
ദുബൈ:ദുബൈയിൽ ബസ്, മെട്രോ യാത്രികർക്ക് മഴയത്തും, വെയിലത്തും ഉപയോഗിക്കുന്നതിനായി സൗജന്യ കുടകൾ നൽകുന്നത് ലക്ഷ്യമിടുന്ന പദ്ധതിയ്ക്ക് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) തുടക്കമിട്ടു.ദുബൈയിലെ തിരഞ്ഞെടുത്ത ബസ്, മെട്രോ സ്റ്റേഷനുകളിലെ യാത്രികർക്ക് ഈ സ്മാർട്ട് അംബ്രല്ല സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
ഈ പദ്ധതിയുടെ കീഴിൽ യാത്രികർക്ക് തങ്ങളുടെ നോൾ കാർഡ് പ്രയോജനപ്പെടുത്തിക്കൊണ്ട് ഉപയോഗിച്ച ശേഷം തിരികെ നൽകാവുന്ന രീതിയിൽ സൗജന്യമായി കുടകൾ നേടാവുന്നതാണ്.ഷെയറിങ് അടിസ്ഥാനത്തിലുള്ള ഈ സേവനം കനേഡിയൻ കമ്പനിയായ അംബ്രസിറ്റിയുമായി ചേർന്നാണ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി നടപ്പിലാക്കുന്നത്. നിലവിൽ അൽ ഗുബൈബ ബസ്, മെട്രോ സ്റ്റേഷനുകളിലാണ് ഈ സേവനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയിരിക്കുന്നത്.
മൂന്ന് മാസത്തിന് ശേഷം വിജയകരമാണെന്ന് കാണുന്ന സാഹചര്യത്തിൽ ഈ സേവനം കൂടുതൽ ബസ്, മെട്രോ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നതാണ്. ദുബൈ നഗരത്തിൽ കാൽനടയായുള്ള ചെറു യാത്രകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."