HOME
DETAILS

 ഇലക്ട്രിസിറ്റി ബില്‍ ഇനി കയ്യോടെ അടക്കാം; അടുത്ത മാസം മുതല്‍ പുതിയ സംവിധാനം

  
September 02 2024 | 12:09 PM

Electricity Bill Payment Made Easy New System from Next Month

ഇലക്ട്രിസിറ്റി ബില്‍ അടക്കാന്‍ പുത്തന്‍ സംവിധാനം അവതരിപ്പിക്കാന്‍ കെ.എസ്.ഇ.ബി. മീറ്റര്‍ റീഡിംഗിനെത്തുന്ന ജീവനക്കാര്‍ ബില്‍ തരുമ്പോള്‍ അവരുടെ കൈവശമുള്ള മെഷീന്‍ വഴി  പണം അടയ്ക്കാം. ഇതിലൂടെ ബില്ലടക്കാന്‍ കൗണ്ടറില്‍ പോകുന്ന ബുദ്ധിമുട്ടും, ഓണ്‍ലൈന്‍ വഴിയുള്ള ഇടപാടിനുള്ള ബുദ്ധിമുട്ടുകളും ഒഴിവാക്കാം. ഒക്ടോബര്‍ മുതലാണ് പുതിയ സംവിധാനം ആരംഭിക്കും. 

കനറാ ബാങ്കുമായി സഹകരിച്ചാണ് കെ.എസ്.ഇ.ബിയുടെ പുതിയ പദ്ധതി നടപ്പാക്കുക. കനറാബാങ്കിന്റെ സംവിധാനങ്ങളിലൂടെയാണ് സ്വകാര്യ ഫിന്‍ടെക് കമ്പനികളുടെ സ്‌പോട്ട് ബില്ലിംഗ് മെഷീനുകള്‍ പ്രവര്‍ത്തിക്കുക. 5000 സ്‌പോട്ട് ബില്ലിംഗ് മെഷീനുകളാണ് സംസ്ഥാനമൊട്ടാകെ കെ.എസ്.ഇ.ബി ഉപയോഗിച്ചു വരുന്നത്. ഇവയിലെല്ലാം ബില്‍ പേയ്‌മെന്റിനുള്ള സൗകര്യം കൂട്ടിച്ചേര്‍ക്കും. കെ.എസ്.ഇ.ബി ഓഫീസുകളിലും ഇത്തരത്തില്‍ സ്‌പോട്ട് ബില്ലിംഗ് മെഷീന്‍ വഴിയുള്ള പണം സ്വീകരിക്കല്‍ നിലവില്‍ വരും.

ക്യൂ ആര്‍ കോഡ് ഉപയോഗിച്ച് ഇലക്ട്രിസിറ്റി ബില്‍ അടക്കാനുള്ള സംവിധാനം അവതരിപ്പിക്കുന്നതിനുള്ള സാങ്കേതിക നടപടികളും  കെ.എസ്.ഇ.ബി ആരംഭിച്ചിട്ടുണ്ട്. കണ്‍സ്യൂമര്‍ നമ്പര്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി ക്യൂആര്‍ കോഡ് തയ്യാറാക്കും. ഇത് ഇലക്ട്രിസിറ്റി ബില്ലില്‍ ചേര്‍ക്കും. ഈ കോഡ് സ്‌കാന്‍ ചെയ്താല്‍ തുക എത്രയെന്നറിയാനും പണം അടക്കാനും സൗകര്യമുണ്ടാകും.

Pay your electricity bill with ease from next month! A new system is being introduced to simplify the payment process, making it faster and more convenient for you



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  12 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  12 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  12 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago