എന്‍സിപിയില്‍ നിര്‍ണായക നീക്കങ്ങള്‍; എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയേക്കും
തിരുവനന്തപുരം: എന്‍സിപിയില്‍ നിര്‍ണായക നീക്കങ്ങള്‍. എ.കെ.ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കാന്‍ സമ്മര്‍ദമേറുന്നു. ഇന്നലെ രാത്രി എറണാകുളത്ത് ചേര്‍ന്ന ജില്ലാ പ്രസിഡന്റുമാരുടെ യോഗത്തിന് പിന്നാലെയാണ് പുതിയ നീക്കങ്ങള്‍.
എ.കെ. ശശീന്ദ്രനൊപ്പം നിന്നിരുന്ന പി.സി. ചാക്കോ, തോമസ് കെ.തോമസിനൊപ്പം ചേര്‍ന്നതായാണ് വിവരം. രണ്ടര വര്‍ഷത്തിനു ശേഷം എ.കെ.ശശീന്ദ്രന്‍ മന്ത്രിസ്ഥാനം ഒഴിയണമെന്ന് തോമസ് കെ.തോമസ് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, മന്ത്രിസ്ഥാനത്തുനിന്ന് മാറാന്‍ എ.കെ. ശശീന്ദ്രന്‍ തയാറല്ലെന്നാണ് വിവരം. രണ്ടര വര്‍ഷത്തിനുശേഷം മന്ത്രിസ്ഥാനം ഒഴിയണമെന്ന മുന്‍ധാരണ പാര്‍ട്ടിയിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന് എ.കെ. ശശീന്ദ്രന്‍ ഭീഷണി ഉയര്‍ത്തിയതായും സൂചനകളുണ്ട്. വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാനായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ സെപ്റ്റംബര്‍ അഞ്ചിന് എ.കെ.ശശീന്ദ്രനുമായും തോമസ് കെ.തോമസുമായും ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
The Nationalist Congress Party (NCP) is set to make significant changes, with rumors of AK Saseendran being removed from his ministerial position. Stay tuned for updates on this developing political story.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."