2,817 കോടി രൂപയുടെ ഡിജിറ്റല്‍ കാര്‍ഷിക മിഷന് കേന്ദ്ര അംഗീകാരം; കൃഷിയില്‍ ഇനി ഡിജിറ്റല്‍ വിപ്ലവത്തിന്റെ കാലം
ഡിജിറ്റല്‍ കാര്‍ഷിക മിഷന്‍ നടപ്പാക്കാനായുള്ള 2,817 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കര്‍ഷകരുടെ വരുമാനവും ജീവിത സ്ഥിതിയും മെച്ചപ്പെടുത്തുന്നതിനായി 13,960 കോടി രൂപയുടെ ഏഴു പദ്ധതികളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം അംഗീകരിച്ചിട്ടുളളത്.
ഡിജിറ്റല്‍ കാര്‍ഷിക മിഷനെന്നത് കര്‍ഷക രജിസ്റ്റര്‍, ഗ്രാമ ഭൂമി രജിസ്റ്റര്‍, വിള രജിസ്റ്റര്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിച്ചു. മിഷന്റെ ഭാഗമായി വരള്‍ച്ചയും മഴയും നിരീക്ഷിച്ചുള്ള കൃഷി നിര്‍ണയ സഹായ സംവിധാനവും ഉണ്ടാകും. മണ്ണിന്റെ ഘടന, ഡിജിറ്റല്‍ വിള നിര്‍ണയം, വിള വായ്പാ സഹായം, നവീന സാങ്കേതിക വിദ്യ സ്വായത്തമാക്കല്‍ തുടങ്ങിയവയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രയോജനവും മിഷന്റെ ഭാഗമായിരിക്കും.
ഭക്ഷ്യ, പോഷകാഹാര സുരക്ഷക്ക് ഉതകുന്ന 3,979 കോടി രൂപയുടെ കാര്‍ഷിക ശാസ്ത്ര പദ്ധതിക്കും കേന്ദ്രമന്ത്രിസഭ അംഗീകരം നല്‍കി. കാര്‍ഷിക വിദ്യാഭ്യാസം, മാനേജ്‌മെന്റ്‌റ് രീതികള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായി 2,291 കോടി. കന്നുകാലി ആരോഗ്യ പരിപാലനത്തിന് പുതിയ സൗകര്യങ്ങള്‍ കൊണ്ടുവരുന്നതിനായി 1,702 കോടി. കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ 1,202 കോടി, ഉദ്യാനകൃഷി വികസനം 860 കോടി, പ്രകൃതി വിഭവ മാനേജ്‌മെന്റ് 1,115 കോടി എന്നിങ്ങനെയും തുക അനുവദിച്ചു.
The Central Government has given its nod to the ₹2,817 crore Digital Agriculture Mission, set to bring a digital revolution in farming practices, increasing efficiency and productivity in the agricultural sector.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."