മാതാപിതാക്കള്‍ക്കൊപ്പം പോയില്ല, അസം സ്വദേശിനിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി
തിരുവനന്തപുരം: മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ കൂട്ടാക്കാതെ വീട് വിട്ടിറങ്ങിയ അസം പെണ്‍കുട്ടിയെ ശിശുക്ഷേമിതിയിലേക്ക് മാറ്റി. കൗണ്‍സിലിങ്ങിനുശേഷം കുട്ടിയെ വിളിക്കാന്‍ മാതാപിതാക്കള്‍ എത്തിയെങ്കിലും പോകാന്‍ കുട്ടി തയാറായില്ല. നിര്‍ബന്ധിച്ച് കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ ശ്രമിച്ചപ്പോള്‍ സി.ഡബ്ല്യു.സി. അധികൃതര്‍ ഇടപെട്ടു. തുടര്‍ന്ന് പൊലിസ് എത്തിയാണ് മാതാപിതാക്കളെ തിരിച്ചയച്ചത്. ഒരാഴ്ചത്തെ കൗണ്‍സിലിങ്ങിന് ശേഷമാണ് കുടുംബത്തെ കാണാനുള്ള അവസരം ഒരുക്കിയത്.
വീട്ടിലേക്ക് വരാന്‍ മാതാപിതാക്കള്‍ പറഞ്ഞെങ്കിലും കുട്ടി തയാറായില്ല. ഇതോടെ ബലം പ്രയോഗിച്ച് കൊണ്ടുപോകാനായി ശ്രമം. പെണ്‍കുട്ടി എതിര്‍ക്കുകയും കരയുകയും ചെയ്തതോടെ പൊലിസ് ഇടപെടുകയായിരുന്നു.
കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി. പഠനവും സംരക്ഷണവും ഉറപ്പുവരുത്തുമെന്ന് സി.ഡബ്ല്യു.സി അറിയിച്ചു. മാതാവ് വഴക്കു പറഞ്ഞതിനാണ് കഴക്കൂട്ടത്തെ വീട്ടില്‍ നിന്ന് 13കാരി ഇറങ്ങിപ്പോയത്. തുടര്‍ന്ന് വിശാഖപട്ടണത്തുനിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
An Assamese girl was moved to the Child Welfare Committee after refusing to go with her parents. Despite attempts by her parents to take her home, the Child Welfare Committee and police intervened. The girl, who had left home due to a domestic dispute, will now be provided with protection and support for her education.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."