HOME
DETAILS

ഫളീല പ്രഥമ ബാച്ച് പുറത്തിറങ്ങി; പ്രൗഢമായി സനദ് ദാന സമ്മേളനം

  
Web Desk
September 03 2024 | 01:09 AM

falila-faleela-first-batch-certificates-sanad

ചേളാരി: സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡിന് കീഴില്‍ 2019 ല്‍ തുടക്കം കുറിച്ച ഫാളില -ഫളീല കോഴ്‌സിന്റെ പ്രഥമബാച്ചിന്റെ സനദ് ദാന സമ്മേളനം പ്രൗഢമായി. കൗണ്‍സില്‍ ഓഫ് സമസ്ത വിമണ്‍സ് കോളജസ് (സി.എസ്.ഡബ്ല്യു.സി)ന്റെ കീഴില്‍ 218 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം കോഴ്‌സ് പൂര്‍ത്തീകരിച്ചത്. ചേളാരി സെഞ്ച്വറി ഓഡിറ്റോറിയത്തില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളില്‍ നിന്ന് രക്ഷിതാക്കള്‍ സനദ് ഏറ്റുവാങ്ങി.

സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആത്മീയ ചിന്തയുള്ള സമൂഹത്തെ വാര്‍ത്തെടുക്കാന്‍ സമസ്തയുടെ ഫാളില- ഫളീലയിലൂടെ സാധിക്കുമെന്ന് അബ്ബാസലി തങ്ങള്‍ പറഞ്ഞു.
സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍ അവാര്‍ഡ് ദാനം നടത്തി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്ത് സി.എസ്.ഡബ്ല്യു.സി മുഖ്യ വെബ് സൈറ്റ് ലോഞ്ചിങ് നടത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

സി.എസ്.ഡബ്ല്യു.സി ചെയര്‍മാന്‍ എം.ടി.അബ്ദുല്ല മുസ്ലിയാര്‍ അധ്യക്ഷനായി. സി.എസ്.ഡബ്ല്യു.സി ജനറല്‍ കണ്‍വീനര്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ സ്വാഗതം പറഞ്ഞു. സമസ്ത സെക്രട്ടറി കെ.ഉമര്‍ ഫൈസി മുക്കം, എസ്.കെ.ജെ.എം.സി.സി പ്രസിഡന്റ് ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, സമസ്ത കേരള ജംഇയ്യതുല്‍ മുദരിസീന്‍ ജ.സെക്രട്ടറി എ.വി അബ്ദുറഹിമാന്‍ മുസ്ലിയാര്‍, സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ.സി.കെ അബ്ദുറഹ്‌മാന്‍ ഫൈസി, അക്കാദമിക് ചെയര്‍മാന്‍ പ്രൊഫ.ഡോ.എന്‍.എ.എം.അബ്ദുല്‍ ഖാദര്‍, എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത കേരള ഇസ് ലാം മത വിദ്യഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്റര്‍, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, സിദ്ധീഖ് നദ്വി ചേറൂര്, എം.ടി അബൂബക്കര്‍ ദാരിമി, മൊയ്തീന്‍ ഫൈസി ചെമ്മാണിയോട്, നിസാം ഒളവട്ടൂര്‍, നൗഫല്‍ ഹുദവി, സി.എസ്.ഡബ്ല്യു.സി കോ ഓഡിനേറ്റര്‍ സഹദ് ഫൈസി അല്‍ ബുര്‍ഹാനി, അസിസ്റ്റന്റ് കോ ഓഡിനേറ്റര്‍ മുബശ്ശിര്‍ ഫൈസി സംസാരിച്ചു.

 

ഫളീല പ്രഥമ സനദ് ദാനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ നിര്‍വഹിക്കുന്നു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  5 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  5 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  5 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  5 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  5 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  5 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  5 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  5 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  5 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  5 days ago