കെ എം മൗലവിയെ വെള്ള പൂശുന്നവരോട്
ഇസ്ലാമിക വിശ്വാസാചാരങ്ങള്‍ നബി(സ)യില്‍ നിന്നു നേരിട്ടു പകര്‍ത്തിയ സ്വഹാബിമാരില്‍ നിന്ന് തലമുറകളിലൂടെ കൈമാറി നൂറ്റാണ്ടുകളായി കലര്‍പ്പേല്‍ക്കാതെ ഇന്നും നില നില്‍ക്കുന്നു. പ്രവാചക കാലം മുതല്‍ ഇന്ന് വരെ കേരളത്തിന് അണമുറിയാത്തൊരു ഇസ്‌ലാമിക പാരമ്പര്യമുണ്ടെന്നത് ഒരു ചരിത്ര സത്യമാണ്. കേരളീയ മുസ്‌ലിം സമൂഹത്തിന്റെ മുന്നേറ്റത്തിന്റെ ഊര്‍ജ്ജവും ഇതുതന്നെയാണ്.
എക്കാലത്തും പ്രാപ്തമായ ഒരു നേതൃത്വം ഇവിടെയുണ്ടായിട്ടുണ്ട്. പണ്ഡിതന്‍മാര്‍, സയ്യിദ് കുടുംബങ്ങള്‍, സൂഫികള്‍ തുടങ്ങിയ മഹാനേതൃത്വമാണ് കേരള മുസ്‌ലിംകളില്‍ നവോത്ഥാന മൂല്യങ്ങള്‍ക്ക് വിത്തു പാകിയത്. പള്ളികളും പള്ളിദര്‍സുകളും ഉപയോഗിച്ച് ഇവര്‍ വിശ്വാസികളില്‍ ഇസ്‌ലാമിക ചൈതന്യം ഊട്ടിയുറപ്പിച്ചു. ഒന്നാം മഖ്ദൂം മുതല്‍ അധിനിവേശത്തിനും പാരതന്ത്ര്യത്തിനുമെതിരെ പോരാടിയ ഖിലാഫത്ത് സമര നേതാക്കള്‍ വരെയുള്ള സാദാത്തുക്കളും പണ്ഡിതരും തന്നെയാണ് കഴിഞ്ഞ കാലത്തിന്റെ ഗതി നിര്‍ണ്ണയിച്ചതും സവിശേഷമായ ഒരു സമൂഹമായി വളരാന്‍ നമ്മെ പ്രാപ്തരാക്കിയതും. അധിനിവേശം കടന്നു ചെന്നിട ത്തൊക്കെ അവരുടെ ഭാഷയും സംസ്‌കാരവും സമൂഹത്തെ അടിമുടി മാറ്റിയപ്പോഴും, മലയാളി മുസ്‌ലിം മനസ്സില്‍ പാരമ്പര്യത്തിന്റെകണ്ണികള്‍ വിടാതെ പിന്തുടരാനുള്ള കരുത്ത് പകര്‍ന്നത് ഇവര്‍ ഉണ്ടാക്കിയെടുത്ത അവബോധമാണ്.
ഇരുപതാം നൂറ്റാണ്ടുവരെ പ്രാസ്ഥാനിക രൂപത്തിലുള്ള ദഅ്‌വത്ത് ഇവിടെ കാണാന്‍ സാധിക്കില്ലെങ്കിലും സമൂഹത്തില്‍ സ്വാധീനമുണ്ടായിരുന്ന കുടുംബങ്ങളിലൂടെ യും വ്യക്തികളിലൂടെയും അത് അനുഗൃഹീതമായി അനവരതം നിലനിന്നു. ഇരുപതാം ശതകത്തിന്റെ ആദ്യ ദശയില്‍ സമുദായത്തിന്റെ ആത്മീയ ഭൗതിക മേഖലകളില്‍ വമ്പിച്ച ആഘാതമേറ്റു. നൂറ്റാണ്ടുകളോളം കലര്‍പ്പേല്‍ക്കാതെ കാത്തുപോന്ന ആദര്‍ശ പാരമ്പര്യത്തില്‍ നിന്നും സമുദായത്തെ അടര്‍ത്തിയെടുക്കാനുള്ള കുല്‍സിത ശ്രമങ്ങളാണ് ആത്മീയ മേഖലയിലെ ആഘാതം. ബ്രിട്ടീഷ് വിരുദ്ധ പോരാട്ട നൈരന്തര്യത്തിനെടുവില്‍ ഭീകരമായ തിരിച്ചടിയേറ്റത് സമുദായത്തിന്റെ ഭൗതിക സ്രോതസ്സുകളെ തകര്‍ത്തു. മുമ്പും അതിശക്തമായ അധിനിവേശ വിരുദ്ധ പോരാട്ടങ്ങള്‍ അരങ്ങേറുകയും അതിന്റെ കെടുതികള്‍ക്ക് സമുദായം വിധേയമാവുകയും ചെയ്തിട്ടുണ്ടങ്കിലും അന്നൊക്കെ ആത്മീയ മേഖല സുരക്ഷിതമായിരുന്നു.
വിശുദ്ധ ഇസ്‌ലാമിന്റെ വിശ്വാസാചാരങ്ങള്‍ക്ക് തികച്ചും വിരുദ്ധമായ വാദങ്ങളുമായി മതനവീകരണത്തിന്റെ വിഷബീജം ഇവിടുത്തെ ആത്മീയാന്തരീക്ഷത്തെ വിഷലിപ്തമാക്കാനുളള സംഘടിത ശ്രമങ്ങളുണ്ടായപ്പോഴാണ് അതിനെ പ്രതിരോധിക്കാനും ദീനിന്റെ പാരമ്പര്യ രൂപം പരിരക്ഷിക്കാനുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പിറവിയെടുത്തത്.
ഒന്നാംലോക മഹായുദ്ധ(191418) ത്തില്‍ ജര്‍മ്മന്‍ പക്ഷത്തായിരുന്നു തുര്‍ക്കി. ജര്‍മ്മന്‍ പരാചയപ്പോട്ടതോടെ തുര്‍ക്കി ആസ്ഥാമായി നിലവിലുണ്ടായിരുന്ന ഖിലാഫത്ത് ഭരണം അവസാനിച്ചു. അതിനെ തുടര്‍ന്നു ഇന്ത്യയില്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റി നെതിരെ പോരാട്ടത്തിലേര്‍പ്പെട്ടിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഖിലാഫത്ത് പ്രസ്ഥാനക്കാര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. അക്കാലത്ത് ഉത്തരേന്ത്യയില്‍ 'ഇന്ത്യന്‍ മജ്‌ലിസുല്‍ ഉലമ' എന്ന സംഘടന നിലവിലുണ്ടായിരുന്നു. പ്രസ്തുത സംഘടനയുടെ ഒരു സമ്മേളനം 1921 ഏപ്രില്‍ 2,3 തിയ്യതികളില്‍ തമിഴ്‌നാട്ടിലെ ഈറോഡില്‍ വച്ച്‌നടന്നു. ഖിലാഫത്ത് നേതാക്കള്‍ക്ക് സ്വീകരണമൊരുക്കിയിരുന്ന പ്രസ്തുത സമ്മേളനത്തില്‍ കേരളത്തല്‍ നിന്ന് മൗലാനാ വാക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍, കെ.എം മൗലവി തിരൂരങ്ങാടി, കട്ടിലശ്ശേരി മുഹമ്മദ് മൗലവി ഇ.മൊയ്തു മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചിരുന്നു. മജ്‌ലിസുല്‍ ഉലമയുടെ ഒരു ശാഖ കേരളത്തില്‍ രൂപീകരിക്കുന്നതിനെ കുറിച്ചാലോചിക്കാനായി കെ.എം മൗലവിയും മറ്റും മൗലാന അബ്ദുല്‍ ബാരിമുസ്ലിയാരെ സമീപിച്ചു. മൗലാന ഇപ്രകാരം പ്രതികരിച്ചു:''നമുക്ക് കേരളത്തിലേക്കു മടങ്ങാം അവിടെ നമ്മുടെ ഗുരുവര്യന്‍മാരും സമുദായ ഗുണകാംഷികളും മാര്‍ഗ ദര്‍ശികളൊക്കെയുണ്ട്. അവരുമായി ആലോചിച്ചു വേണ്ടതു ചെയ്യാം'. എന്നാല്‍ മൗലാനയുടെ അഭിപ്രായത്തോട് കെ.എം മൗലവിക്കും കൂട്ടുകാര്‍ക്കും വിയോചിപ്പാണുണ്ടായത്. മൗലാന തന്റെ അഭിപ്രായത്തില്‍ ഉറച്ചു നിന്നു, അവര്‍ കൊണ്ടു വന്ന ലിസ്റ്റില്‍ ഒപ്പുവെച്ചില്ല. മൗലവിയും കൂട്ടുകാരും മജ്‌ലിസുല്‍ ഉലമയുടെ ശാഖ രൂപികരിക്കാന്‍ തന്നെ തീരിമാനിച്ചു.
സമ്മേളനാന്തരം നാട്ടിലെത്തിയ അവര്‍ കെ.എം മൗലവി പ്രസിഡന്റായി മജ്‌ലിസുല്‍ ഉലമ രൂപീകരിച്ചു. (കെ.എം മൗലവി സ്മാരക ഗ്രന്ഥം 109) എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം ഓഗസ്റ്റ് ഒന്നിന് മലബാര്‍ കലാപം ആരംഭിച്ചതോടെ പ്രസ്തുത സംഘടന നാമാവശേഷമായി. വന്ദ്യ ഗുരു വര്യരോടന്വേഷിക്കും മുമ്പേ തീരുമാനമെടുത്ത് ഗുരുത്വക്കേട് സമ്പാധിച്ച കെ.എം മൗലവിയും കൂട്ടുകാരും പിന്നീട് നവീന ആശയക്കാരായി മാറിയെന്ന ചരിത്രപാഠം ഇവിടെസ്മര്‍ത്ഥവ്യമാണ്.
ഖിലാഫത്ത് പ്രസ്ഥാന ത്തിലെ സജീവ സാന്നിധ്യമായിരുന്നു നെല്ലിക്കുത്ത് ആലിമുസ്ലയാര്‍ പാങ്ങില്‍ അഹ്മദ് കുട്ടിമുസ്ലിയാര്‍ തയ്യില്‍ മുഹമ്മദ് കുട്ടിമുസ്ലിയാര്‍ എന്ന കെ.എം മൗലവി എന്നിവര്‍. 1921 ഓഗസ്റ്റ് 16ന് കലക്ടര്‍ ഇ.എഫ്.തോമസ് പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടില്‍ ലഹളയുടെ കാരണക്കാരായി ഈമൂന്ന് പേരുമുണ്ടായരുന്നു. ആലിമുസ്ലിയാര്‍ വിചാരണ നേരിട്ടു കോയമ്പത്തൂര്‍ ജയിലിലേക്കു നീങ്ങി. അവിടെ വെച്ച് നിര്യാതനായി. പാങ്ങില്‍ അഹ്മദ് കുട്ടിമുസ്ലിയാര്‍ ഒളിവില്‍ കഴിഞ്ഞു പ്രക്ഷോഭകാരികളെ ശാന്തരാക്കാന്‍ അവിശ്രമ പരിശ്രമം നടത്തി. വികാര ഭരിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അക്രമത്തിനെതിരെ ഉദ്‌ബോധനം നടത്താനുമായി ഗ്രാമാന്തരങ്ങളുലൂടെ സഞ്ചാരം നടത്തി. മലപ്പുറത്തെ തുക്ക്ടി കച്ചേരി കൊള്ളയടിക്കാനെത്തിയ. ജനസഞ്ചയത്തെ സംബോധന ചെയതു അദ്ദേഹം നടത്തിയ പ്രസംഗം സുവിദിതവും ശ്രദ്ധേയവുമാണ്. മലപ്പുറം കുന്നുമ്മല്‍ വെച്ച് നടന്ന പ്രസ്തുത പ്രസംഗം ഇങ്ങനെ സംഗ്രഹിക്കാം: 'പ്രിയ സഹോദരങ്ങളെ, നാം ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ആളുകളാണ്; വെള്ളക്കാര്‍ നമ്മുടെ ശത്രുക്കളും. അവര്‍ ഇന്ത്യവിട്ടു പോവണം. അതുവരെ നാം സമരം ചെയ്യും. പക്ഷേ നാം അക്രമം കാണിക്കരുത്, അക്രമ രഹിതമായ ഒരു സമരമാണ് നാമുദ്ദേശിക്കുന്നത്. ഗവണ്‍മെന്റ് ആഫീസുകള്‍ കൊള്ളയടിക്കരുത്, ഗവണ്‍മെന്റിനെതിരെ യുദ്ധത്തിനൊരുങ്ങിയാല്‍ നാം കുറ്റക്കാരായി തീരും. സമാധാന പരമായി നാം യുദ്ധം ചെയ്യുക. അതാണ് നമ്മുടെ ലക്ഷ്യം'.
അദ്ദേഹം രോഗ ബാധിതനായി പെരിന്തല്‍മണ്ണക്കടുത്ത് മുള്ള്യാകുര്‍ശിയിലെ ഒരു സുഹൃദ് ഭവനത്തില്‍ ശയ്യാവലംബിയായി. മലപ്പുറത്തെ പൗരപ്രധാനിയും തന്റെ ആത്മമിത്രവുമായ കിളിയമണ്ണില്‍ മൊയ്തു സാഹിബിന്റെ ശ്രമഫലമായി ചികിത്സലഭ്യമാക്കുകയും അറസ്റ്റ് വാറണ്ട് പിന്‍വലിക്കുകയും ചെയ്തു.
അറസ്റ്റ് ഭീതിനിമിത്തം കെ.എം മൗലവി വെള്ളാ റിലും പിന്നീട് പുളിക്കലും ഒളിവില്‍ കഴിയുകയായിരുന്നു. കൊടുങ്ങല്ലൂരിലായിരുന്ന തന്റെ ഭാര്യാ സഹോദരന്‍ എം.സി.സി അബ്ദുറഹ്മാന്‍ മൗലവിയുടെ ക്ഷണപ്രകാരം അദ്ദേഹം കൊടുങ്ങല്ലൂരിലേക്ക് ഒളിച്ചോടി. നാട്ടുരാജ്യമായതിനാല്‍ അവിടെ ബ്രിട്ടീഷുകാരുടെ ഉപദ്രവം ഭയപ്പെടേ ണ്ടിയിരുന്നില്ല എം.സി.സി സ്മരണികയിലും മുജാഹിദ് മൂന്നാം സമ്മേളന സോവനീറിലും കെ. എം മൗലവി തന്റെ കൊടുങ്ങല്ലൂര്‍ യാത്രയെക്കുറിച്ചെഴുതിയിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പേ അദ്ധ്യാപകനായി അവിടെ എത്തിയ ഇ.കെ മൗലവിയുടെയും 1921 ഓഗസ്റ്റ് 20ന് കൊടുങ്ങല്ലൂരില്‍ നടന്ന ഖിലാഫത്ത് സമ്മേളനത്തിന് മലബാറില്‍ നിന്നെത്തി പിന്നീട് അവിടെ തങ്ങിയ എം.സി.സി അബ്ദുറഹ്മാന്‍ മൗലവിയുടെയുമൊപ്പം സംഘാടകനും വാഗ്മിയുമായ കെ.എം മൗലവി കൂടി എത്തിയതോടെ നവീന ചിന്താഗതികള്‍ക്ക് സംഘടിത രൂപമായി. വഹാബിസം നേരത്തെ ബാധിച്ച ദക്ഷിണകേ രളത്തിലെ വക്കം മൗലവിയുടെ നിര്‍ദ്ദേശങ്ങള്‍ മലബാറില്‍ നിന്നെത്തിയ മൗലവിമാര്‍ക്ക് കരുത്ത് പകര്‍ന്നു.
നബി (സ്വ )യുടെ കാലത്ത് തന്നെ ഇസ്ലാം പ്രചരിച്ച കേരളത്തില്‍ നാള്‍ ഇത് വരെ മുസ്ലിംകള്‍ അനുഷ്ഠിച്ചു പോന്നിരുന്ന ആചാരങ്ങള്‍ എല്ലാം ശിര്‍ക്കും കുഫ്‌റും ആക്കി കേരള മുസ്ലിംകള്‍ക്കിടയില്‍ ഭിന്നതക്ക് തുടക്കം കുറിച്ച മാന്യ ദേഹം ആണ് കെ എം മൗലവി.യാതൊരു വിധ അഭിപ്രായ വിത്യാസവും ഇല്ലാതെ പാരമ്പര്യ പണ്ഡിതന്‍മാരുടെ വാക്കുകളും ജീവിത രീതിയും പിന്തുടര്‍ന്ന് സമാധാനതോടെ ഐക്യത്തോടെ ഇസ്ലാമിക പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നിരുന്ന കേരള മുസ്ലിം കളെ തമ്മില്‍ അടിപ്പിച്ചു ദഅവ രംഗം കലാപ കലുഷിതമാക്കിയതിനു തുടക്കം കുറിച്ച ഒരേ ഒരു വ്യക്തി ആണ് കെ എം മൗലവി
.എന്നാല്‍ ഈ അടുത്ത് ആയി ചരിത്രത്തെ പിച്ചി ചീന്തി ചിലര്‍ രംഗത്ത് വന്നിരിക്കുന്നു ഉമ്മത്തിനെ തമ്മില്‍ അടുപ്പിച്ചു ചോര കുടിക്ക് തുടക്കം കുറിച്ച കെ എം മൗലവിയെ വെളുപ്പിച്ചെടുക്കല്‍ തന്നെയാണ് ലക്ഷ്യം. അതിനാവുന്നത്ര ഇക്കൂട്ടര്‍ ശ്രമിക്കുന്നുണ്ട് . വസ്തുതക്ക് നിരക്കാത്ത പലതും എഴുത്ത് ആയ പ്രസംഗം ആയും കണ്ടു വരുന്നു.വഹാബീ മൗലവി മാരുടെ കുതന്ത്രങ്ങളില്‍ ചില രാഷ്ട്രീയ നേതാക്കള്‍ പെട്ടു പോകുന്നു എന്നാണ് മനസ്സില്‍ ആകുന്നത് .കെ എം മൗലവി എല്ലാവരാലും ആദരിക്കപ്പെടുന്ന ഒരു വ്യക്തിയാണെന്നാണ് ഇക്കൂട്ടര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. അതിനുവേണ്ടി കെഎം മൗലവിയുടെ മുഖ്യ ശത്രുവായിരുന്ന ശംസുല്‍ ഉലമ ഖുതുബീ തങ്ങളെയും മൗലാനാ പറവണ്ണ ഉസ്താദിനെയും ഉപയോഗപ്പെടുത്തി എന്നതാണ് ഏറെ സങ്കടകരം.
സത്യത്തില്‍, കെ.എം മൗലവിയെ വിമര്‍ശിക്കുകയും നാദാപുരത്ത് കെ എം മൗലവി ക്കെതിരെ ആദര്‍ശ സംവാദത്തിന് നേതൃത്വം കൊടുത്തവരുമാണ് മഹാനായ ഖുതുബി തങ്ങള്‍. അത്‌പോലെ കെ എം മൗലവിയോട് ശക്തമായ വിയോജിപ്പുണ്ടാവുകയും അത് പ്രകടിപ്പിക്കുകയും ചെയ്തവരാണ് മഹാനായ പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ല്യാര്‍.
കെഎം മൗലവിയുടെ മകന്റെ കല്യാണത്തിന് ക്ഷണിച്ചപ്പോള്‍ 'നജിദിയന്‍ തൗഹീദിന്റെ വക്താക്കള്‍ തമ്മിലുള്ള വിവാഹത്തിന് ഞാനില്ല' എന്ന് പരസ്യമായി പ്രഖ്യാപിച്ചവരാണ് പറവണ്ണ മുഹിയുദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍.
മുജാഹിദ് പണ്ഡിതനായ ഇസ്ഹാഖ് മൗലവി എഴുതുന്നു:
'കെഎം മൗലവിയുടെ മകനും എന്റെ മകളും തമ്മിലുള്ള വിവാഹത്തിലേക്ക് പറവണ്ണ മൊയ്തീന്‍കുട്ടി മൗലവിയെ ക്ഷണിച്ചപ്പോള്‍ ക്ഷണം നിരസിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു : 'നജ്ദിയന്‍ തൗഹീദിന്റെ വക്താക്കള്‍ തമ്മിലുള്ള വിവാഹത്തിന് ഞാനില്ല'
(വിചാരം എം എസ് എം
സുവനീര്‍ 2007 പേജ് 163)
ഈ സുന്നി ആദര്‍ശ പടവാളുകളെ ഉപയോഗപ്പെടുത്തി കെഎം മൗലവിയുടെ ഇരുണ്ട മുഖം വെളുപ്പിക്കാനുള്ള ശ്രമം മഹത്തുക്കളോടുള്ള വലിയ അനാദരവായിപ്പോയി.
മൗലാന ചാലകത്തിന്റെ ശിഷ്യരായിരുന്നു പറവണ്ണ ഉസ്താദും ഖുതുബിതങ്ങളും.
കെ.എം മൗലവിയെയോ ഏതെങ്കിലും വഹാബി പണ്ഡിതനെയോ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്ത ഒരു സുന്നി പണ്ഡിതനും കഴിഞ്ഞു പോയിട്ടില്ല. പുതിയ പ്രസിദ്ധീകരണങ്ങളിലെ ചതിപ്രയോഗങ്ങളില്‍ വായനക്കാര്‍ വഞ്ചിതരാവാതിരിക്കുക.
കഴിഞ്ഞ ആഴ്ചയാണ് സുന്നികളെ ഒന്നടങ്കം കാഫിറും മുശ്രിക്കും ആക്കി ചുഴലി അബ്ദുള്ള മൗലവിയെന്ന സലഫീ പുരോഹിതന്‍ രംഗത്ത് വന്നത്. ചുഴലി മൗലവി യുടെ പ്രസംഗത്തിനെതിരെ മലയാളക്കര ഒന്നടങ്കം സടകുടഞ്ഞു എഴുന്നേറ്റ് പ്രതികരിച്ചു വഹാബികള്‍ പ്രതിരോധത്തിലായി. എന്നാല്‍ തളര്‍ന്നു വീണ വഹാബികളെ ഉയര്‍ത്തിയെടുക്കാന്‍ ചില രാഷ്ട്രീയ നേതാക്കളെ കൂട്ടു പിടിച്ചു വഹാബികള്‍ ആ ആഴ്ച യില്‍ തന്നെ ഒരു പരിപാടി സെറ്റ് ചെയ്തു.. പരിപാടി യുടെ ക്യാപ്ഷന്‍ തങ്ങളും മൗലവി യും
തങ്ങളും മൗലവി യും എന്നാല്‍ ഹല്‍വയും മത്തി കറി യും പോലെ ഒരിക്കലും യോജിക്കാത്ത രണ്ടു നാമം ആണെന്ന് മനസ്സില്‍ ആക്കാന്‍ ഉള്ള ബോധം പോലും ചിലര്‍ക്ക് ഉണ്ടായില്ല...
തങ്ങളെ കുറിച്ച് മൗലവിമാര്‍ പറയുന്നത് കേട്ടാല്‍ മനസ്സിലാകും തങ്ങള്‍മാരോടുള്ള മൗലവിമാരുടെ വെറുപ്പും വിദ്വേഷവും ആര്‍ എസ്സ് എസ്സ് കാരെ പോലും കവച്ചു വെക്കുന്നതാണെന്ന്...
ക്ലീന്‍ ഷേവ് ചെയ്തു നടക്കുന്ന ഒരു സുന്നത്ത് പോലും ജീവിതത്തില്‍ പിന്തുടരാത്ത ആള് ആണ് തങ്ങള്‍മാരെന്ന് കെ എന്‍ എം(വിസ്ടം )നേതാവ് മുജാഹിദ് ബാലുശ്ശേരി പറയുന്നത് പാണക്കാട് തങ്ങള്‍മാരെ കുറിച്ച് ആണെന്ന് ഏത് കൊച്ചുകുട്ടിക്ക് ആണ് മനസ്സില്‍ ആകാത്തത്.
ശ്രീ ശ്രീ ശ്രീ കാമ മഠതിപതിയെ പോലെ പേര് കൊണ്ട് സ്വയം വലുതാകുന്നയാളാണ് പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെന്ന് പറയുന്നത് ആരാണെന്ന് അറിയോ പ്രമുഖ സലഫീ പണ്ഡിതന്‍ സുഹൈര്‍ ചുങ്കത്തറ...
പാണക്കാട് കൊടപ്പനക്കല്‍ തറവാട് ശിര്‍ക്കിന്റെ യും ഖുറാഫാത്തിന്റെ യും ആലയം ആണെന്ന് അറബി യില്‍ ഡോക്യുമെന്ററി ഇറക്കി ഗള്‍ഫ് നാടുകളില്‍ പ്രചരിപ്പിച്ചു പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളെ ഇകഴ്ത്തി ആര്‍ എസ് എസ് കാരേക്കാള്‍ കൊടിയ വിഷം പേറി നടക്കുന്ന വഹാബികളെ താങ്ങിയാല്‍ താങ്ങിയവന്‍ നാറും എന്നല്ലാതെ ഒരു നേട്ടവും അത് കൊണ്ട് രാഷ്ട്രീയ പരമായി പ്രതീക്ഷിക്കേണ്ട...
തങ്ങളോട് കൂട്ടി കെട്ടേണ്ട ഒരു നാമം അല്ല വഹാബി മൗലവിമാരുടെ നാമം... കെ എം മൗലവി എന്നാല്‍ കേരളക്കരയില്‍ ഭിന്നതയുടെ വിത്ത് പാകിയ സലഫീ പുരോഹിതന്‍ ആണ് ..സര്‍പ്പം കൊത്തിയാല്‍ ചിലപ്പോള്‍ ദുനിയാവ് നഷ്ടം ആകും.. മൗലവി കൂടിയാല്‍ ദുനിയാവും ആഹിറവും നഷ്ടമാകും. പുതിയ പ്രസിദ്ധീകരണങ്ങള്‍ ഇറക്കി പരിപാടി കള്‍ വെച്ച് എത്ര വെള്ള പൂശിയാലും വെളുപ്പിച്ചെടുക്കാവുന്ന ഒരു മൊതല് അല്ല കെ എം മൗലവി എന്നത് വായനക്കാര്‍ക്ക് അറിയാമല്ലോ....
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."