HOME
DETAILS

ക്രിക്കറ്റിലെ ഉയരങ്ങള്‍ കീഴടക്കാന്‍ ഈ വയനാട്ടുകാര്‍..

  
backup
August 31 2016 | 18:08 PM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%89%e0%b4%af%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d

.
കൃഷ്ണഗിരി: ക്രിക്കറ്റിലെ ഉയരങ്ങള്‍ കീഴടക്കാന്‍ ഒരുങ്ങുകയാണ് ഈ വയനാട്ടുകാര്‍. മാനന്തവാടി തൃശ്ശിലേരിയിലെ വരിനിലം മണിയന്‍-നിഷ ദമ്പതികളുടെ മകന്‍ വി.എം ശരത്, മാനന്തവാടി പെരുവകയിലെ മംഗലത്ത് സുരേഷ്‌കുമാര്‍-പ്രസന്ന ദമ്പതികളുടെ മകന്‍ എം.എസ് സച്ചിന്‍, പുല്‍പ്പള്ളി ശശിമലയിലെ പി.പി ശശിധരന്‍-സുജാത ദമ്പതികളുടെ മകന്‍ രെഹന്‍ സായ് എന്നിവരാണ് നാളെയുടെ വാഗ്ദാനങ്ങളായി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തിളങ്ങുന്നത്.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ശരത് ബാറ്റിങ്ങിലെ മനോഹാരിത കൊണ്ടാണ് കാണികളെ കയ്യിലെടുക്കുന്നത്. മികച്ച റിസ്റ്റ് വര്‍ക്കുകളുമായി കളം വാഴുകയാണ് ഈ 17കാരന്‍. ടോപ് ഓര്‍ഡറില്‍ ബാറ്റിങ്ങിനെത്തുന്ന ശരത് കൃഷ്ണഗിരിയില്‍ നടക്കുന്ന മിക്‌സഡ് എയിജ് ടൂര്‍ണമെന്റില്‍ 49, 22, 17 എന്നിങ്ങനെ സ്‌കോറുകള്‍ നേടി ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ മുഖ്യപങ്കാളിയായി. ഒപ്പം മികച്ച വികറ്റ് കീപ്പിങ്ങും ശരത്തിനെ നാളെയുടെ താരമാക്കുകയാണ്. ബാറ്റിങ് ഓള്‍റൗണ്ടറാണ് എം.എസ് സച്ചിന്‍. കോഴിക്കോടിനെതിരേയുള്ള മത്സരത്തില്‍ 79 റണ്‍ നേടിയ സച്ചിനും വരവറിയിച്ചിരിക്കുകയാണ്. മീഡിയം പേസില്‍ ബാറ്റ്‌സ്മാനെ വിറപ്പിക്കാനും ഈ മിടുക്കനാവുന്നു.
ബാറ്റ് കൊണ്ടും പന്തുകൊണ്ടും ഒരുപോലെ തിളങ്ങുകയാണ് സച്ചിനെന്ന ഈ 16കാരന്‍. ബാറ്റിങ് ഓള്‍റൗണ്ടറായ രെഹന്‍ സായ് വയനാടിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനായാണ് ക്രീസിലെത്തുന്നത്.
കഴിഞ്ഞ മത്സരത്തില്‍ ഡിഫന്‍സീവ് ശൈലിയില്‍ ബാറ്റ് വീശിയ രെഹന്‍ 22 റണ്‍സ് നേടി ടീമിന് മികച്ച തുടക്കം നല്‍കി. തുടര്‍ന്ന് പന്തെടുത്ത രെഹന്‍ തന്റെ ലെഗ്‌സ്പിന്‍ മാന്ത്രികതയില്‍ മൂന്ന് വിക്കറ്റുകളും നേടി കാണികളുടെ പ്രശംസ പിടിച്ചുപറ്റി. വയനാട് ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് മൂന്നുപേരും ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്.
ശരത്തും സച്ചിനും ഇപ്പോള്‍ തലശ്ശേരിയിലെ സീനിയര്‍ അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. രഹന്‍ വയനാട് ക്രിക്കറ്റ് അക്കാദമിയിലാണ് ഇപ്പോഴും പരിശീലനം നടത്തുന്നത്. മാനന്തവാടി ക്രിക്കറ്റ് അക്കാദമിയിലെ കെ.പി ഷാനവാസിന്റെ കണ്ടെത്തലുകളാണ് ശരത്തും സച്ചിനും.
കല്‍പ്പറ്റ ക്രിക്കറ്റ് അക്കാദമിയിലെ ജസ്റ്റിന്‍ ഫെര്‍ണാണ്ടസാണ് രെഹനിലെ പ്രതിഭയെ കണ്ടെത്തിയത്. ക്രിക്കറ്റ് ഭൂപടത്തില്‍ കൃഷ്ണഗിരിയിലൂടെ വയനാടിന് ലഭിച്ച സ്ഥാനം ഈ യുവ പ്രതിഭകളിലൂടെ കൂടുതല്‍ തെളിവുള്ളതാകുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ പരിശീലകരും ക്രിക്കറ്റ് പ്രേമികളും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  19 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago