കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു
പുത്തൂര്‍വയല്‍: എം.എസ് സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെയും രാജീവ് ഗാന്ധി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു.
എം.എസ് സ്വാമിനാഥന്‍ ഗവേഷണനിലയത്തില്‍ നടന്ന സെമിനാര്‍ കല്‍പ്പറ്റ നഗരസഭാ വൈസ് ചെയര്‍മാന്‍ എ.പി ഹമീദ് ഉദ്ഘാടനം ചെയ്തു. സ്വാമിനാഥന്‍ ഗവേഷണ നിലയം ഹെഡ് ഡോ.വി. ബാലകൃഷ്ണന്‍ അധ്യക്ഷനായി.
കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രം മുന്‍ മാനേജര്‍ സി ഉണ്ണികൃഷ്ണന്‍, വനമൂലിക ഡയറക്ടര്‍ പി. ജെ. ചാക്കോച്ചന്‍, പ്രോജക്ട് മാനേജര്‍ കെ.എം ജോര്‍ജ്, സീതാലക്ഷ്മി, ഉദയന്‍ പുല്‍പ്പള്ളി, എം.കെ പവിത്രന്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ട്രെയ്‌നിങ് കോര്‍ഡിനേറ്റര്‍ പി രാമകൃഷ്ണന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഗിരിജന്‍ ഗോപി നന്ദിയും പറഞ്ഞു. കാര്‍ഷിക സെമിനാറിന്റെ ഭാഗമായി മുള്ളന്‍കൊല്ലിയിലുള്ള വനമൂലികയിലേക്കും പുല്‍പ്പള്ളിയിലുള്ള വയനാട് റൈസ് മില്ലിലേക്കും പഠനയാത്രയും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."