വീടുപണി പൂര്‍ത്തിയാക്കിയില്ല; കരാറുകാരനെതിരേ കേസെടുത്തു
കല്‍പ്പറ്റ: മാന്താനംകുന്ന് അടിയ കോളനിയിലെ താമസക്കാരിയായ ബീനയുടെ വീടുപണി പൂര്‍ത്തീകരിക്കാത്തതിന് കാരാറുകാരന് അപ്പപ്പാറ സിദ്ധുലാലിനെതിരേ പൊലിസ് കേസെടുത്തു.
തിരുനെല്ലി മാന്താനം കോളനി സന്ദര്‍ശിച്ച ജില്ലാ പൊലിസ് മേധാവി കാര്‍ത്തികിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
വഞ്ചനാക്കുറ്റത്തിനും പട്ടികജാതി പട്ടിക വര്ഗങ്ങള്ക്കെതിരേയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. മാനന്തവാടി എസ്.എം.എസ് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.
കോളനി നിവാസികളില്‍ പരാതികള്‍ നേരിട്ട് കേട്ട ശേഷമാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. കോളനികളില്‍ അപരിചിതര്‍ കടന്നു ചെല്ലുന്നത് തടയുന്നതിനും കോളനിയില്‍ മദ്യം മയക്കുമരുന്ന് വിതരണം എന്നിവ ശ്രദ്ധിക്കുന്നതിനും വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോകാത്തതിനെ സംബന്ധിച്ചും രക്ഷിതാക്കളും, പി.ടി.എ ഭാരവാഹികളുമായി ബന്ധപ്പെടുന്നതിന് സ്റ്റേഷന് എസ്.എച്ച്.ഒക്ക് നിര്‍ദേശം നല്കി.
തോല്‍പ്പെട്ടി, ബാവലി അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ സന്ദര്‍ശിക്കുകയും ഓണക്കാലത്ത് കര്‍ശന പരിശോധന നടത്തുന്നതിന് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. മാനന്തവാടി ഡി.വൈ.എസ്.പി അസൈനാര്‍, മാനന്തവാടി പൊലിസ് ഇന്‍സ്പെക്ടര്‍ ടി.എന്‍ സജീവന്, തിരുനെല്ലി എസ്.ഐ മനോഹരന് എന്നിവരും പൊലിസ് മേധാവിയോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."