യുഎഇ: പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
ദുബൈ:രാജ്യത്ത് പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നവർക്കുള്ള സുരക്ഷാ നിർദ്ദേശങ്ങൾ യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ പുറത്തിറക്കി. സുരക്ഷ മുൻനിർത്തി പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന പൊതുജനങ്ങൾനിർദ്ദേശങ്ങൾ പാലിക്കണമെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു .
വിവരങ്ങൾ ചോർത്തുന്നവരുടെയും മറ്റു സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെയും എണ്ണം പൊതു വൈഫൈ നെറ്റ്‌വർക്കുകളിൽ ഏറി വരുന്നതിനാലാണ് സൈബർ സെക്യൂരിറ്റി കൗൺസിലിന്റെ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുമ്പോൾ ഹാക്കേഴ്സിന് നിങ്ങളുടെ വിവരങ്ങൾ ചോർത്താമെന്നും, സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാമെന്നും, നിങ്ങളുടെ സുരക്ഷ അപകടത്തിലാക്കാമെന്നും കൗൺസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുമ്പോൾ താഴെ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്:
-പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്നതിന് പകരമായി കഴിയുന്നതും മൊബൈൽ ഡാറ്റ, അല്ലെങ്കിൽ സുരക്ഷിതമായ ഹോട്ട്സ്പോട്ടുകൾ എന്നിവ ഉപയോഗിക്കാൻ ശ്രമിക്കുക.
-പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ നിങ്ങളുടെ ഡിജിറ്റൽ ഉപകരണങ്ങൾ അവയുമായി ബന്ധിപ്പിക്കുന്നതിന് മുൻപായി നെറ്റ്‌വർക്കിന്റെ ആധികാരികത ഉറപ്പ് വരുത്താൻ ശ്രമിക്കുക.
-പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ ബാങ്കിങ്, നിങ്ങളുടെ പ്രധാനപ്പെട്ട സ്വകാര്യ അക്കൗണ്ടുകൾ തുടങ്ങിയവ ഉപയോഗിക്കുന്നത് പൂർണമായി ഒഴിവാക്കാൻ ശ്രമിക്കുക.
-പൊതു വൈഫൈ നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് കൊണ്ട് നിങ്ങളുടെ അക്കൗണ്ടുകളുടെ പാസ്സ്‌വേർഡ് മാറ്റാതിരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."