എസ്.വൈ.എസ് മീലാദ് കാംപയിന് തുടക്കമായി; സമാധാനത്തിലും സ്വാര്‍ഥത വരുന്ന കാലത്ത് പ്രവാചക സന്ദേശത്തിന് പ്രസക്തിയേറുന്നു: സാദിഖലി തങ്ങള്‍
മലപ്പുറം: സമാധാനത്തിനായി വ്യക്തികളും രാഷ്ട്രങ്ങളും അലയുന്ന സാഹചര്യം ഉടലെടുക്കുന്നത് സ്വാര്‍ഥതയില്‍ നിന്നാണെന്നും സമാധാനത്തില്‍ പോലും സ്വാര്‍ഥത വരുന്ന കാലത്ത് പ്രവാചക സന്ദേശത്തിന് പ്രസക്തി വര്‍ധിക്കുകയാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 'പ്രവാചകന്‍ (സ) പ്രകൃതവും പ്രഭാവവും' എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മീലാദ് കാംപയിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സാദിഖലി തങ്ങളുടെ വസതിയില്‍ നടന്ന മൗലിദ് സദസില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷനായി.
എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആമുഖ ഭാഷണം നടത്തി. കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. എസ്.വൈ.എസ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അബ്ബാസലി ശിഹാബ് തങ്ങള്‍, എസ്.കെ.എസ്.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, റശീദലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി സംസാരിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തി.
മൗലിദ് പാരായാണത്തിന് സംസ്ത കേന്ദ്ര മുശാവറ അംഗം ഡോ. സി.കെ അബ്ദുറഹ്‌മാന്‍ ഫൈസി അരിപ്ര, ഹാശിറലി ശിഹാബ് തങ്ങള്‍, നിയാസലി ശിഹാബ് തങ്ങള്‍, സാബിഖലി ശിഹാബ് തങ്ങള്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പാതിരമണ്ണ അബ്ദുറഹ്‌മാന്‍ ഫൈസി, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, കുഞ്ഞാപ്പു തങ്ങള്‍ പാണക്കാട്, മുത്തുപ്പ തങ്ങള്‍ പാണക്കാട്, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, കെ.കെ.എസ് ബാപ്പുട്ടി തങ്ങള്‍, പി.എസ്.എച്ച് തങ്ങള്‍, ശഹീറലി ശിഹാബ് തങ്ങള്‍, ഹാരിസലി ശിഹാബ് തങ്ങള്‍, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഇബ്റാഹീം ഫൈസി തിരൂര്‍ക്കാട് നേതൃത്വം നല്‍കി.
എസ്.വൈ.എസ് സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സമസ്ത മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എസ്.എം.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ചെമ്മാട്, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, ടി.വി ഇബ്റാഹീം എം.എല്‍.എ, കെ.എ റഹ്‌മാന്‍ ഫൈസി കാവനൂര്‍, അബൂബക്കര്‍ ഫൈസി മലയമ്മ, ഹംസ റഹ്‌മാനി കൊണ്ടിപറമ്പ്, നാസര്‍ ഫൈസി കൂടത്തായി, മലയമ്മ അബൂബക്കര്‍ ഫൈസി, കുട്ടി ഹസന്‍ ദാരിമി, കാടാമ്പുഴ മൂസ ഹാജി, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഹംസ ഹാജി മൂന്നിയൂര്‍, പി.എ ജബ്ബാര്‍ ഹാജി എളമരം, പി.സി ഇബ്റാഹീം ഹാജി വയനാട്, ഹസന്‍ ആലങ്കോട്, ഖാദര്‍ ഖാസിമി, അബ്ദുല്ല കോയ തങ്ങള്‍ ഇരുമ്പകശ്ശേരി, ഉസ്മാന്‍ കാഞ്ഞായ് സംബന്ധിച്ചു. സലീം എടക്കര നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."