ലേബർ ക്യാംപുകളിൽ പരിശോധന: 352 ലംഘനങ്ങൾ കണ്ടെത്തി -ക്യാംപുകളിലുള്ളത് 15 ലക്ഷം തൊഴിലാളികൾ
ദുബൈ: യു.എ.ഇയിലെ ലേബർ ക്യാംപുകളിൽ നടത്തിയ പരിശോധനയിൽ 352 നിയമ ലംഘനങ്ങൾ കണ്ടെത്തി. ആവശ്യത്തിന് വായു സഞ്ചാരമില്ലായ്മ, എ.സി ശരിയായി പ്രവർത്തിക്കാത്തത്, തീപിടിത്ത സാധ്യതയിൽ അലക്ഷ്യമായി കൈകാര്യം ചെയ്യുക, ശുചിത്വമില്ലായ്മ തുടങ്ങിയ കുറ്റങ്ങളാണ് കണ്ടെത്തിയതെന്ന് മാനവ വിഭവ ശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
ഗുരുതരമായ കുറ്റം ചെയ്ത കമ്പനികൾക്ക് പിഴ ചുമത്തി. ചില കമ്പനികൾക്ക് താക്കീത് നൽകി. താമസ ക്യാംപുകൾ നിയമപരമാക്കുന്നതിന് ഒരു മാസത്തെ സമയം നൽകിയിട്ടുണ്ട്. ലേബർ ക്യാംപുകളിൽ സുരക്ഷയും നിലവാരവും ഉറപ്പ് വരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം അസി.അണ്ടർ സെക്രട്ടറി മുഹ്‌സിൻ അലി അൽ നാസി പറഞ്ഞു. യു.എ.ഇയിൽ ഒന്നര മില്യൺ തൊഴിലാളികളാണ് ലേബർ ക്യാംപുകളിൽ കഴിയുന്നത്. 1800 കമ്പനികൾ ഇലക്ട്രോണിക് ലേബർ അക്കമേഡേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തയായും മന്ത്രാലയം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."