ഹദ്റമൗത്തിലെ വിദൂര പ്രദേശങ്ങളിൽ വൈദ്യസേവനങ്ങൾ തുടർന്ന് എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് മൊബൈൽ ക്ലിനിക്
ദുബൈ/ഹദ്റമൗത്ത്: എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് (ഇ.ആർ.സി) മൊബൈൽ ക്ലിനിക് യെമൻ ഹദ്റമൗത്തിലെ വിദൂര ഗ്രാമങ്ങളിലെ താമസക്കാർക്ക് സൗജന്യ അവശ്യ ആരോഗ്യ സേവനങ്ങൾ നൽകുന്നത് തുടരുന്നു. ആശുപത്രികളോ ആരോഗ്യ കേന്ദ്രങ്ങളോ ഇല്ലാത്ത പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ദുരിതം ലഘൂകരിക്കാനുള്ള യു.എ.ഇയുടെ മാനുഷിക ശ്രമങ്ങളുമായി യോജിക്കുന്നതാണീ സംരംഭം.
ഓഗസ്റ്റിൽ മൊബൈൽ ക്ലിനിക്കുകൾ 228 കുട്ടികളും 262 സ്ത്രീകളും 83 പുരുഷന്മാരും ഉൾപ്പെടെ 537 രോഗികളെ ചികിത്സിച്ചു. കൂടാതെ, 93 ലബോറട്ടറി പരിശോധനകൾ നടത്തി. ക്ലിനിക്കുകൾ മുഖേന നിരവധി രോഗികളുടെ ജീവൻ രക്ഷിക്കാനായി. ഈ മൊബൈൽ ക്ലിനിക്കുകൾ കാര്യമായ വെല്ലുവിളികളെ അതിജീവിച്ച് ദുർഘടമായ പർവത പ്രദേശങ്ങൾ ഉൾപ്പെടെ ഹദ്റമൗത്തിലെ ഗ്രാമങ്ങളും പ്രദേശങ്ങളും പതിവായി സന്ദർശിച്ച് മാനുഷിക സേവനങ്ങൾ തുടരുന്നു.
ക്ലിനിക്കുകളുടെ സാന്നിധ്യം ദീർഘദൂരം ആശുപത്രികളിലേക്കുള്ള യാത്രാ ഭാരത്തിൽ നിന്ന് തങ്ങളെ ഒഴിവാക്കിയതായി യു.എ.ഇയോട് അഗാധമായ നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഗുണഭോക്താക്കൾ പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളിൽ എത്താൻ പാടു പെടുന്ന താമസക്കാരുടെ ദുരിതം ലഘൂകരിക്കുന്നതിൽ ഗണ്യമായ സംഭാവന നൽകിയ ക്ലിനിക്കുകളെ ഗവർണറേറ്റിലെ പൊതുജനാരോഗ്യ, ജനസംഖ്യാ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.
മഗ്രവും സൗജന്യവുമായ ആരോഗ്യ സേവനങ്ങൾ പതിവായി നൽകുന്നതിന് യു.എ.ഇയുടെ ആരോഗ്യ സംരംഭങ്ങളെ അവർ പ്രശംസിച്ചു.
പലപ്പോഴും ആവശ്യമായ വൈദ്യ സഹായം ലഭിക്കാത്ത കുട്ടികളുടെയും സ്ത്രീകളുടെയും ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന പ്രത്യേക മെഡിക്കൽ ടീമിനെയാണ് മൊബൈൽ ക്ലിനിക്കുകളിൽ സജ്ജമാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."