പഞ്ചസാരയോട് ഇനി ബൈ ബൈ പറയൂ...! ഒന്ന് ഒഴിവാക്കി നോക്കിയേ...! ശരീരത്തിലെ മാറ്റം നിങ്ങളെ അദ്ഭുതപ്പെടുത്തും
പഞ്ചസാരയുടെ മധുര രസം നമ്മെ മത്തുപിടിപ്പിക്കുന്നതാണ്. ചായക്കു പോലും അല്‍പം മധുരം കുറഞ്ഞാല്‍ ബഹളം വയ്ക്കുന്നവരെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് എത്രമാത്രം അപകടകാരിയാണെന്ന് നമുക്ക് അറിയാം. എങ്കിലും അതില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ചെറിയൊരു പ്രയാസം. എന്നാല്‍ പ്രമേഹം തുടങ്ങി പൊണ്ണത്തടി വരെയുള്ള എല്ലാ അസുഖങ്ങള്‍ക്കും കാരണം പഞ്ചസാരയാണെന്നാണ് പറയപ്പെടുന്നത്.
കരിമ്പില്‍ നിന്നാണ് പഞ്ചസാര ഉത്പാദിപ്പിക്കുന്നതെങ്കിലും കരിമ്പിന്റെ യാതൊരു ആരോഗ്യഗുണവും പഞ്ചസാരയ്ക്കില്ല. കാരണം വെളുത്ത നിറമാക്കി മാറ്റാന്‍ പഞ്ചസാരയില്‍ പ്രയോഗിക്കുന്ന വിദ്യകള്‍ ഇതിനെ സ്ലോ പോയിസണാക്കി മാറ്റുന്നു. എന്നാല്‍, ആരോഗ്യത്തിന് ദോഷം ആയതുകൊണ്ട് ഇപ്പോള്‍ പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നവരുമുണ്ട്.
മധുര രുചിയാണ് പഞ്ചസാരയെ നമ്മളില്‍ നിന്നു പൂര്‍ണമായി അകലാന്‍ സമ്മതിക്കാത്ത ഘടകം. എന്നാല്‍ പൂര്‍ണമായി പഞ്ചസാര ഒഴിവാക്കിയാല്‍ ശരീരത്തില്‍ എന്തൊക്കെ മാറ്റങ്ങളും ഉണ്ടാകും. നോക്കാം...
മധുരം കുറച്ചാല്‍ മധുരിക്കുന്ന ആരോഗ്യമുണ്ടാവും. പഞ്ചസാര ഒഴിവാക്കുന്നത് കാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു. ഊര്‍ജത്തിന്റെ അളവ് കൂട്ടാനും പഞ്ചസാരയുടെ ഉപയോഗം കുറച്ചാല്‍ മതിയാകും. മാത്രമല്ല ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ എണ്ണം കൂടാനും കാരണമാകും. പല്ലുകളുടെ ആരോഗ്യവും മെച്ചപ്പെടുന്നതാണ്.
പഞ്ചസാര ഒഴിവാക്കിയാല്‍ തന്നെ തടി കുറയാന്‍ തുടങ്ങും. ഉയര്‍ന്ന കലോറിയാണ് പഞ്ചസാരയിലൂടെ നമ്മുടെ ശരീരത്തില്‍ എത്തുന്നത്. ഭാരം കുറയുന്തോറും നമ്മുടെ ചുറുചുറുക്കും വര്‍ദ്ധിക്കും. രക്തത്തില്‍ പഞ്ചസാരയുടെ അളവും കുറയും. ഇത് നമ്മെ ഊര്‍ജ്ജസ്വലരാക്കുകയും ചെയ്യും.
മുഖ സൗന്ദര്യം ആഗ്രഹിക്കുന്നവര്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതായി നമ്മള്‍ കേട്ടിട്ടുണ്ട്. പഞ്ചസാര ഒഴിവാക്കിയാല്‍ നമ്മുടെ സൗന്ദര്യം വര്‍ദ്ധിക്കുകയും ഹൃദയാരോഗ്യം വര്‍ദ്ധിക്കുകയും പഞ്ചസാര ഒഴിവാക്കുന്നതിലൂടെ നമ്മുടെ മാനസിക ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നതാണ്.
പല്ലുകളെ നശിപ്പിക്കുന്ന പ്രധാന ഘടകമാണ് മധുരം. അതിനാല്‍ പഞ്ചസാര ഒഴിവാക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിനും വയറിന്റെ ആരോഗ്യത്തിനും ദഹന പ്രശ്‌നങ്ങള്‍ക്കും സൗന്ദര്യത്തിനുമൊക്കെ വളരെ നല്ലതാണ്. അതുകൊണ്ട് പഞ്ചസാരയോട് ഇനി ബൈ ബൈ പറയൂ...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."