HOME
DETAILS
MAL
സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ നീക്കി
Web Desk
September 05 2024 | 12:09 PM
തിരുവനന്തപുരം: ലൈംഗികാരോപണങ്ങളില്‍ കുറ്റാരോപിതനായ കൊല്ലം എംഎല്‍എ മുകേഷിനെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സിനിമാ കോണ്‍ക്ലേവിന്റെ നയരൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കി. ഇദ്ദേഹത്തിന് പകരം മറ്റാരെയും ഉള്‍പ്പെടുത്തിയിട്ടില്ല.
ബി ഉണ്ണികൃഷ്ണനടക്കം ബാക്കിയുള്ള ഒമ്പത് പേരും സമിതിയിൽ തുടരും. ഷാജി എൻ കരുണാണ് സമിതിയുടെ ചെയർമാൻ. ബി ഉണ്ണികൃഷ്ണനെ മാറ്റണമെന്നാവശ്യപ്പെട്ട് സംവിധായകൻ വിനയൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ അത് പരിഗണിച്ചിട്ടില്ല.
mukesh mla removed from cinema conclave policy formation committee
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."