അധ്യാപകദിനത്തില്‍ അധ്യാപകന് വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം
കണ്ണൂര്‍: അധ്യാപകദിനത്തില്‍ സ്‌കൂള്‍ അധ്യാപകന് വിദ്യാര്‍ഥികളുടെ ക്രൂര മര്‍ദ്ദനം. ക്ലാസില്‍ കയറാന്‍ ആവശ്യപ്പെട്ടതിനാണ് രണ്ട് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അധ്യാപകനെ ക്രൂരമായി മര്‍ദ്ദിച്ചത്. കണ്ണൂര്‍ പള്ളിക്കുന്ന് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പ്ലസ് ടു വിദ്യാര്‍ഥികളാണ് അധ്യാപകനെ മര്‍ദ്ദിച്ചത്.
പരീക്ഷാ ദിനമായ ഇന്ന്, പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ ക്ലാസില്‍ കയറാതെ പുറത്തു നിന്ന സമയത്ത് ഇംഗ്ലീഷ് അധ്യാപകന്‍ രണ്ട് വിദ്യാര്‍ഥികളോട് ക്ലാസില്‍ കയറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വിദ്യാര്‍ഥികള്‍ അധ്യാപകനെ മര്‍ദ്ദിക്കുന്നതിലേക്ക് നയിച്ചത്.
വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്ന് ക്രൂരമായ മര്‍ദ്ദനമാണ് അധ്യാപകന്‍ നേരിട്ടത്. വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. സംഭവത്തുില്‍ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.
In a shocking incident on Teachers' Day, a teacher faced brutal assault by students, highlighting concerns about classroom safety and student behavior. Get the latest updates on this disturbing incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."