മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
മീനങ്ങാടി: ജില്ലയില്‍നിന്നു അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതിനായി നിര്‍ദേശിക്കപ്പെട്ട മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പുതിയ കെട്ടിടം ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഐ.സി ബാലകൃഷ്ണന് എം.എല്‍.എയുടെ ആസ്തി വികസന, നബാര്‍ഡ്, എം.എസ്.ഡി.പി, സംസ്ഥാന സര്‍ക്കാരിന്റെ ശാസ്ത്ര പോഷണി ലാബ്, ജില്ലാ പഞ്ചായത്ത് എന്നീ ഫണ്ടുപയോഗിച്ച് നിര്‍മിച്ച 10 ക്ലാസ് മുറികള്‍, രണ്ട് ലൈബ്രറി ഹാളുകള്‍, ഹൈസ്കൂള്‍ ഓഫിസ്, നവീകരിച്ച സ്കൂള്‍ പ്രവേശന കവാടം, ചുറ്റുമതില്‍ എന്നിവയാണ് നിര്‍മിച്ചത്.
മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതാ ശശി, ജില്ലാ പഞ്ചായത്തംഗങ്ങളായ എ ദേവകി, സി ഓമന ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി അസൈനാര്‍, നബാര്‍ഡ് ജില്ലാ ഓഫിസര്‍ സജി കുമാര്‍, പി വാസു ദേവന്, പി.വി വേണു ഗോപാല്‍, ഷിബു കൃഷ്ണരാജ്, ലിസി പൗലോസ്, മിനി ജോസ, മിനി സാജു, ശോഭ സുരേഷ്, പി.സി മോഹനന് മാസ്റ്റര്‍, പി.ടി ഉലഹാന്‍, സജി കാവനാകുടി, സൈതലവി ഹാജി, ഡോ. മാത്യു തോമസ്, ഒ.വി പവിത്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."