പ്രഭാതഭക്ഷണം ആരും ഒഴിവാക്കല്ലേ..! ശരീരത്തില്‍ സംഭവിക്കുന്നത് എന്താണെന്നറിയോ
ഇപ്പോള്‍ ഭക്ഷണം കഴിക്കാതിരിക്കുന്നത് ഒരു ട്രന്‍ഡാണ്. എന്നുവച്ചാല്‍ തോന്നുമ്പോലെയാണ് ഭക്ഷണരീതി. ഇന്നെന്തായാലും വൈകിയല്ലോ, എന്നാല്‍ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കി ഉച്ചയ്ക്ക് ഒരു ചോറാവാം. അതുപോലെ രാത്രി വൈകി ഭക്ഷണം കഴിക്കുക ഇതൊക്കെയാണ് പുതിയതലമുറ ശീലിച്ചുവരുന്ന ഭക്ഷണരീതി.
ഡയറ്റെന്ന പേരും പറഞ്ഞാണ് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവുമെല്ലാം ഒഴിവാക്കുന്നത്. ഒരു ദിവസത്തിലെ പ്രധാനപ്പെട്ട ഭക്ഷണങ്ങളിലൊന്നാണ് പ്രഭാതഭക്ഷണം. ഉച്ചഭക്ഷണമാണ് ആവശ്യമായ ഊര്‍ജം നമുക്ക് നല്‍കുന്നത്. എന്നാല്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വിവിധ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും.
പ്രാതല്‍ ഒഴിവാക്കിയാല്‍ ഉത്കണ്ഠയും വിഷാദവും വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണം ഒഴിവാക്കുന്നത് കൊണ്ട് പകല്‍ അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം ഇത്.
പ്രഭാതഭക്ഷണം ഒഴിവാക്കുന്ന സ്ത്രീകള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. പ്രാതലും ഉച്ചഭക്ഷണവുമെല്ലാം ഒഴിവാക്കുന്നത് പ്രമേഹ രോഗമുള്ളവര്‍ക്ക് ദോഷകരവുമാണ്. കാരണം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തെ ഇത് ബാധിക്കും.
ആവശ്യത്തിന് വെള്ളം കുടിക്കണം, അല്ലെങ്കിലിത് മലബന്ധത്തിന് കാരണമാകും.മാത്രമല്ല, ദഹനം നടക്കാന്‍ ശരിയായ രീതിയിലുള്ള ഭക്ഷണക്രമവും പ്രധാനമാണ്.
നിങ്ങള്‍ ശരിയായി ഭക്ഷണം കഴിക്കാതിരുന്നാല്‍ അത് ഒരു ദിവസത്തെ ഊര്‍ജത്തിന്റെ അഭാവത്തിന് കാരണമാകും. ഊര്‍ജം കുറഞ്ഞാല്‍ അത് ജോലിയെയും ബാധിക്കാം.
ഭക്ഷണം ഒഴിവാക്കുന്നത് മെറ്റബോളിസം കുറയ്ക്കുകയും ഇത് ഊര്‍ജ്ജം കുറയാന്‍ ഇടയാക്കുകയും ഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും.
ബ്രേക് ഫാസ്‌ററ് കഴിക്കാതിരുന്നാല്‍ ഭാരം കുറയുകയല്ലേ വേണ്ടതെന്ന് നിങ്ങള്‍ ചിന്തിക്കാം. എന്നാല്‍ രാത്രി മുഴുവന്‍ വിശന്നിരിക്കുന്ന ശരീരത്തിന് പ്രഭാതഭക്ഷണം കൂടി ലഭിക്കാതായാല്‍ അത് പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ആഹാരത്തിനോടുള്ള താല്‍പര്യം കൂട്ടും. അങ്ങനെ പെട്ടെന്ന് ശരീരഭാരം കൂടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."