HOME
DETAILS
MAL
പെന്ഷന് തുക നല്‍കാതെ കബളിപ്പിച്ചതായി പരാതി
backup
August 31 2016 | 18:08 PM
സുല്‍ത്താന്‍ ബത്തേരി: വാര്‍ധക്യകാല പെന്‍ഷനായി അനുവദിച്ച മുഴുവന്‍ തുകയും ഇടനിലക്കാരന് നല്‍കിയില്ലെന്ന് പരാതി. നെന്മേനി പഞ്ചാത്തിലെ നമ്പ്യാര്‍കുന്ന്-കല്ലൂര്‍ പണിയ കോളനിയിലെ വെളിയനെയാണ് ഇടനിലക്കാരന് പണം നല്‍കാതെ കബളിപ്പിച്ചത്.
തനിക്ക് പെന്‍ഷനായി അനുവദിച്ച 15000 രൂപയില്‍ രണ്ട് തവണകളായി 5400 രൂപമാത്രമാണ് ലഭിച്ചതെ വെളിയന്‍ പറയുന്നു. ആദ്യം 1000 രൂപയും പിന്നീട് 4400 രൂപയുമാണ് തന്നത്.
പണം എണ്ണിനോക്കിയപ്പോഴാണ് തുകയില്‍ കുറവ് കണ്ടത്. ഇത് സംബന്ധിച്ച് ബത്തേരി പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം ഇയാള്‍ക്ക് കുടിശ്ശികയടക്കം അനുവദിച്ച് 15000 രൂപയും നല്‍കിയതായി ബാങ്ക് അധികൃതര്‍ അറയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."