വെറ്ററിനറി സര്‍വകലാശാലയില്‍ വിദൂരവിദ്യാഭ്യാസ കോഴ്‌സുകള്‍; അപേക്ഷ സെപ്റ്റംബര്‍ 25 വരെ
കേരള വെറ്ററിനറി സര്‍വകലാശാലയുടെ പിജി, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബര്‍ 25 വരെയാണ് അവസരം.
കോഴ്‌സുകള്‍
വെറ്ററിനറി ഹോമിയോപ്പതി, ഫാം ജേണലിസം, പോള്‍ട്രി ഒന്‍ട്രപ്രനര്‍ഷിപ്പ്, എത്‌നോ ഫാര്‍മക്കോളജി, പെറ്റ് ഫീഡ് മാനുഫാക്ച്ചറിങ് ടെക്‌നോളജി, ടോക്‌സിക്കോളജിക് പാത്തോളജി, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ്, ഡെയറി ഒന്‍ട്രപ്രനര്‍ഷിപ്പ്, അനിമല്‍ ഫൊറന്‍സിക്‌സ്, പെറ്റ് ഗ്രൂമിങ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ഫെയര്‍ തുടങ്ങിയവയാണ് കോഴ്‌സുകള്‍.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷയ്ക്കുമായി www.kvasu.ac.in സന്ദര്‍ശിക്കുക.
Distance Education Courses in Veterinary University Application by September 25
ഐ.ഐ.ടി ഹൈദരാബാദില്‍ ഇനി സംസ്‌കൃത കോഴ്‌സുകളും
ഐ.ഐ.ടി ഹൈദരാബാദില്‍ സംസ്‌കൃത കോഴ്‌സുകള്‍ ആരംഭിച്ചു. സെന്‍ട്രല്‍ സാന്‍സ്‌ക്രിറ്റ് യൂണിവേഴ്‌സിറ്റിയുമായി (സി.എസ്.യു) സഹകരിച്ചാണ് പുതിയ പദ്ധതി. സംസ്‌കൃതത്തില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളാണുണ്ടാവുക. വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായും, ഓഫ്‌ലൈനായും പഠിക്കാനുള്ള സൗകര്യമുണ്ടാകും.
ആഗസ്റ്റ് 29 മുതലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 20 വരെ അപേക്ഷിക്കാനുള്ള അവസരമുണ്ടാകും.
സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനുള്ള യോഗ്യത പത്താം ക്ലാസാണ്. അപേക്ഷിക്കുന്നതിനുള്ള ഏറ്റവും കുറവ് പ്രായം 15 ആണ്. 1200 രൂപയാണ് അഡ്മിഷന്‍ ഫീ. 300 രൂപ പരീക്ഷ ഫീസുമുണ്ട്.
പഠന പ്രോഗ്രാമുകളില്‍ ചേരുന്നവര്‍ക്ക് സി.എസ്.യു അഞ്ച് പഠന പുസ്തകങ്ങള്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."