HOME
DETAILS
MAL
ദുബൈയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് ഇനി പുതിയ സി.ഇ.ഒമാർ
September 06 2024 | 15:09 PM
ദുബൈ: ദുബൈയിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്ക് പുതിയ സി.ഇ.ഒമാരെ നിയമിച്ച് കിരീടാവകാശി ശൈഖ് ഹംദാൻ ഉത്തരവ് പുറപ്പെടുവിച്ചു. ഏഴ് സർക്കാർ സ്ഥാപനങ്ങൾക്കാണ് പുതിയ സി.ഇ.ഒമാരെ നിയമിച്ചത്.
ദുബൈ ഉപഭോക്ത്യ സംരക്ഷണ കോർപറേഷൻ സി.ഇ.ഒയായി മുഹമ്മദ് അബ്‌ദുല്ല അൽസഅദിയും,ടൂറിസം കോർപറേഷൻ്റെ സി.ഇ.ഒയായി ഇസ്സാം അബ്‌ദുറഹീം കാസിമും. ഈസാ ഹരബ് ബിൻ ഹദറാണ് സാമ്പത്തിക നയവിഭാഗം സി.ഇ.ഒ. ഭരണനിർവഹണ നയരൂപീകരവിഭാഗം സി.ഇ.ഒയായി സാഹിയ സജ്ജാദ് അഹമ്മദിനെ നിയമിച്ചു.
കോർപറേറ്റ് സപ്പോർട്ട് സർവീസിൻ്റെ പുതിയ സി.ഇ.ഒ സഅദ് മുഹമ്മദ് അൽ അവാദിയാണ്. നിയമം തർക്ക പരിഹാര വിഭാഗത്തിൻ്റെ സി.ഇ.ഒയായി ഖാലിദ് ഹസൻ മുബാശരിയെ നിശ്ചയിച്ചു. കോർപറേറ്റ് പെർഫോമൻസ് വിഭാഗം സി.ഇ.ഒയായി യുസഫ് അഹമ്മദ് ലൂത്തയെയും പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."