ബറാക്ക യൂനിറ്റ് 4: പ്രവർത്തനം വർഷങ്ങളുടെ പരിശ്രമഫലം: എഫ്.എ.എൻ.ആർ
അബൂദബി: ബറാക്ക ന്യൂക്ലിയർ പവർ പ്ലാൻ്റിൻ്റെ യൂനിറ്റ് 4നുള്ള ഓപറേറ്റിങ് ലൈസൻസ് 2023 നവംബറിൽ ഇഷ്യൂ ചെയ്തതു മുതൽ, ഇന്ധന ലോഡിങ്, ടെസ്റ്റിങ്, നിർണായക ഘട്ടം, യൂനിറ്റിനെ ബന്ധിപ്പിക്കൽ തുടങ്ങി, ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (എഫ്.എ.എൻ.ആർ) അതിൻ്റെ നിയന്ത്രണ മേൽനോട്ടം ഏറ്റെടുക്കുന്നത് വരവെ അത് തുടർന്നുവെന്നും കഠിനാദ്ധ്വാനത്തിന്റെ ഉജ്വല ഫലമാണിതെന്നും ദേശീയ വാർത്താ ഏജൻസി റിപ്പോർട്ടിൽ പറഞ്ഞു. ഈ സുപ്രധാന ഘട്ടം ആരംഭിക്കുന്നതിന് നവാഹ് എനർജി കമ്പനി (നവാഹ്) എല്ലാ നിയന്ത്രണ ആവശ്യകതകളും പാലിച്ചിട്ടുണ്ടെന്ന് എഫ്.എ.എൻ.ആർ സ്ഥിരീകരിച്ചു.
എഫ്.എ.എൻ.ആറിൻ്റെ മേൽനോട്ട പ്രവർത്തനങ്ങളിൽ റസിഡൻ്റ് ഇൻസ്പെക്ടർമാരെ ഉപയോഗിച്ചുള്ള പതിവ് പരിശോധനകളും ടെസ്റ്റിങ് പ്രക്രിയകൾക്ക് മേൽനോട്ടം വഹിക്കാൻ ഇൻസ്പെക്ടർമാരെ വിന്യസിക്കലും ഉൾപ്പെടുന്നു. ആണവ നിലയത്തിന് ചുറ്റുമുള്ള സ്വതന്ത്ര മോണിറ്ററിങ് സ്റ്റേഷനുകളിലൂടെ അടിയന്തര തയാറെടുപ്പും പ്രതികരണ സംവിധാനവും എഫ്.എ.എൻ.ആർ തുടർച്ചയായി പരിശോധിക്കുന്നു.
യു.എ.ഇ ആണവോർജ്ജ പദ്ധതി സ്ഥാപിതമായതു മുതൽ നടത്തിയ സുപ്രധാന ശ്രമങ്ങളുടെ ഫലമായാണ് ബറാക്ക ന്യൂക്ലിയർ പവർ പ്ലാൻ്റിൻ്റെ യൂനിറ്റ് 4 ൻ്റെ വാണിജ്യ പ്രവർത്തനം പ്രധാന നേട്ടമായി ഉയർന്നുവെന്നത് എന്നും അധികൃതർ ഊന്നിപ്പറഞ്ഞു. എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി പ്രവർത്തന ഘട്ടത്തിൽ എഫ്.എ.എൻ.ആർ ബറാക്ക ആണവ നിലയത്തിൻ്റെ മേൽനോട്ട പ്രവർത്തനങ്ങൾ പരിശോധിക്കുന്നത് തുടരും.
ആണവ നിലയത്തിൻ്റെ ലൈസൻസിങ് പ്രക്രിയയിലും മേൽനോട്ടത്തിലും ഇമാറാത്തി ആണവ വിദഗ്ധർ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ആണവ സുരക്ഷ, സുരക്ഷിതത്വം, ആണവ നിരായുധീകരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പരിശോധനകൾ നടത്തുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."