നിങ്ങള്‍ ചിന്തിച്ചു ചിന്തിച്ചു കാടുകയറാറുണ്ടോ ? എങ്കിലിനി ടെന്‍ഷനാവണ്ട, പരിഹാരമുണ്ട്
ചെറിയ കാര്യം മതി ചിലര്‍ക്ക് ടെന്‍ഷനാവാന്‍. ചിലര്‍ക്കോ ഭൂമി തന്നെ ഇളകിമറിഞ്ഞാലും ഒരു കുലുക്കവുമില്ല. ചിലരാണെങ്കില്‍ നിസാര കാര്യത്തിനാവും അതിനെപറ്റി വീണ്ടും വീണ്ടും ചിന്തിച്ചു കൂട്ടി ടെന്‍ഷനടിച്ചുകൊണ്ടേയിരിക്കുക. ഇവരുടെ മനസ്സില്‍ എപ്പോഴും നെഗറ്റീവ് ചിന്തകളായിരിക്കും അലട്ടിക്കൊണ്ടേയിരിക്കുന്നതും.
ഭയവും ആധിയും നിങ്ങളുടെ കൂടെ തന്നെയുണ്ടാവും. ഇത്തരം ചിന്തകള്‍ നിങ്ങളെ വലയം ചെയ്യുന്നുണ്ടെങ്കില്‍, ഉറപ്പിച്ചോളൂ നിങ്ങളൊരു ഓവര്‍തിങ്കറാണെന്ന്. വീട്ടിലെ ചുറ്റുപാടോ ജോലിയുടെ ഭാഗമായോ ആരോഗ്യപരമായോ എന്തുമാവാം ഇങ്ങനെ കാടുകയറി ചിന്തിക്കാന്‍ കാരണം. ഇതിനെ ഒന്നു നിയന്ത്രിച്ചു കൊണ്ടുവരാന്‍ ഈ കാര്യങ്ങള്‍ ചെയ്തു നോക്കൂ.
നല്ല വിശ്വാസമുള്ള ഒരു സുഹൃത്തുണ്ടെങ്കില്‍ അല്ലെങ്കില്‍ മറ്റാരെങ്കിലുമുണ്ടെങ്കില്‍ അവരോട് ഷെയര്‍ ചെയ്യുക. ഇത് ആശ്വാസം കിട്ടുകയും ഒരാളുടെ പിന്തുണയുണ്ടെന്ന് അറിയുമ്പോള്‍ മനസ്സമാധാനവും ലഭിക്കുന്നു. അതുപോലെ നെഗറ്റിവ് ചിന്തകള്‍ വന്നു തുടങ്ങുമ്പോള്‍ തന്നെ നമ്മുടെ ചിന്ത തിരിച്ചുവിടാന്‍ ശ്രമിക്കണം. നിങ്ങള്‍ക്കിഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ അപ്പോള്‍ ശ്രമിക്കുക.
ഫ്രണ്ട്‌സിന്റെ കൂടെ പുറത്തുപോവുകയോ അല്ലെങ്കില്‍ സിനിമ കാണുകയോ യാത്ര പോവുകയോ നല്ല സംഗീതം ആസ്വദിക്കുകയോ നല്ല പുസ്തകങ്ങള്‍ വായിക്കുകയോ നല്ല ഭക്ഷണം കഴിക്കുകയോ അങ്ങനെ എന്താണ് നമുക്ക് ഇഷ്ടം അതനുസരിച്ച് പെട്ടെന്നു മാറാന്‍ ശ്രമിക്കുക. നെഗറ്റീവ് ചിന്ത വരാനുള്ള സമയം കൊടുക്കാതെ അത്രയ്ക്കും തിരക്കുകളിലേക്ക് നമ്മള്‍ പോവണം.
അതു പോലെ യോഗയോ ധ്യാനമോ പ്രാര്‍ഥനയോ ശീലമാക്കുക. മനസിന് വലിയൊരു സമാധാനമാണ് പ്രാര്‍ഥനകൊണ്ട് കിട്ടുക. നമമളും ദൈവവുമായി മാത്രമുള്ള സംസാരം. ഇത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത അനുഭൂതിയാണ് നമുക്ക് നല്‍കുക. അതുകൊണ്ട് നെഗറ്റീവ് ചിന്തകളെ ഒഴിവാക്കി മനസിനെ ശാന്തമാക്കുക. അതുപോലെ നെഗറ്റിവിറ്റി മാത്രം പറയുന്നവരില്‍ നിന്നു വിട്ടുനില്‍ക്കുക.
അത് കൂട്ടുകാരായാലും. നിങ്ങള്‍ ഒരകലം ഇവരില്‍ നിന്നു പാലിക്കണം. ഇവര്‍ നിങ്ങളുടെ മനസിനെ അസ്വസ്ഥതയിലാക്കും. എന്താണ് അമിത ചിന്തയ്ക്ക് കാരണമാകുന്നത് എന്ന് മനസിലാകുന്നുണ്ടെങ്കില്‍ അത് ഡയറിയിലൊന്നു എഴുതിവയ്ക്കുക. എന്താണ് എന്റെ ഭയം, എന്താണ് എന്റെ ആശങ്ക ഇതിന്റെ കാരണം ഇങ്ങനെയാണോ... എന്താണ് തോന്നുന്നത് അത് കുറിച്ചുവയ്്ക്കുക.
അതുപോലെ കുടുംബവുമൊത്തോ സുഹൃത്തുക്കളുമൊത്തോ യാത്രപോവുക. പോസിറ്റിവ് വൈബാണ് നമുക്ക് യാത്ര നല്‍കുക. അതുകൊണ്ട് പറ്റാവുന്ന അത്രയും യാത്ര ചെയ്യുക. നല്ല നല്ല ഫുഡുകള്‍ പരീക്ഷിക്കുക. ഇതൊക്കെ മനസിന് ആനന്ദം നല്‍കുന്നതാണ്. എന്നിട്ടും കൈപിടിയിലൊതുങ്ങുന്നില്ലെങ്കില്‍ ഒരു മനശ്ശാസ്ത്രജ്ഞനെ കാണുന്നത് നല്ലതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."