കേരളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി; ഫാമിങ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സ്വീപ്പര്‍ ജോലി; 35,700 രൂപ മാസശമ്പളം
കേരളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി നേടാന്‍ അവസരം. സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള കീഴില്‍ സ്വീപ്പര്‍-ഫുള്‍ ടൈം തസ്തികയിലാണ് നിയമനം നടക്കുന്നത്. കേരള പി.എസ്.സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 3 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
തസ്തിക& ഒഴിവ്
സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള സ്വീപ്പര്‍- ഫുള്‍ ടൈം.
ആകെ 3 ഒഴിവുകള്‍.
CATEGORY NO: 286/2024
ശമ്പളം
ജോലി ലഭിച്ചാല്‍ 16,500 രൂപമുതല്‍ 35,700 രൂപവരെ നിങ്ങള്‍ക്ക് ശമ്പളമായി ലഭിക്കും.
പ്രായപരിധി
18 മുതല്‍ 36 വയസ് വരെയാണ് പ്രായപരിധി.
ഉദ്യോഗാര്‍ഥികള്‍ 02-11-1988നും 01-01-2006നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്.
യോഗ്യത
ഇംഗ്ലീഷ്/ മലയാളം/ തമിഴ് അല്ലെങ്കില്‍ കന്നട ഭാഷകളിലേതെങ്കിലും ഒന്നിലെ സാക്ഷരത.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. ശ്രദ്ധിക്കുക, ജോലി ലഭിക്കുന്നവര്‍ക്ക് സ്റ്റേറ്റ് ഫാമിങ് കോര്‍പ്പറേഷന്‍ ഓഫ് കേരള ലിമിറ്റഡിലെ വിശേഷാല്‍ ചടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള പ്രൊബേഷന്‍ കാലയളവ് ബാധകമായിരിക്കും.
അപേക്ഷ: click
വിജ്ഞാപനം: click
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."