HOME
DETAILS

സത്യദൂതർ: ഭാഗം 4 - അബൂജഹൽ നിഷേധിയാവാൻ കാരണം

  
Web Desk
September 08 2024 | 02:09 AM

satyadoothar Part 4 the reason for abu jahls denial

'പ്രവാചകത്വത്തിന്റെ തെളിവുകള്‍' പരിചയപ്പെടുത്തുന്ന 'സത്യദൂതര്‍' എന്ന പരമ്പരയുടെ നാലാം ഭാഗം. വീഡിയോ സന്ദേശങ്ങള്‍ സുപ്രഭാതം ഓണ്‍ലൈനിലൂടെയും https://www.youtube.com/watch?v=rbn594ppsng ലേഖനങ്ങള്‍ വെബ് പോര്‍ട്ടലിലൂടെയും പ്രസിദ്ധീകരിക്കും. ഇവ അടിസ്ഥാനപ്പെടുത്തി അവസാനം നടക്കുന്ന പരീക്ഷയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് നേടുന്നവര്‍ക്ക് 10000, 5000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും നല്‍കും.

അബൂജഹൽ നിഷേധിയാവാൻ കാരണം 

 മുഹമ്മദ് നബി(സ)യുടെ സത്യസന്ധതയുടെ കാര്യത്തിൽ മക്കക്കാർക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഭാഗങ്ങളിൽ അതു നാം സ്ഥാപിച്ചു. പ്രബോധനത്തിന്റെ മുൻപ് മാത്രമല്ല ശേഷവും കൊടിയ ശത്രുക്കൾക്ക് പോലും തിരുനബി(സ) കളവു പറഞ്ഞതായി അഭിപ്രായമില്ല. വിഭ്രാന്തി ബാധിച്ചതാണെന്ന് കരുതുവാനും യാതൊരു മാർഗ്ഗവുമില്ല. എങ്കിൽ പിന്നെ താൻ അല്ലാഹുവിന്റെ അന്ത്യദൂതരാണെന്ന് അറിയിച്ചതും സത്യമാകാതെ തരമില്ലല്ലോ. ഇത് ബോധ്യമായിട്ടും എന്തുകൊണ്ടാണ് അബൂജഹൽ അടക്കമുള്ളവർ പ്രവാചകനെ നിഷേധിച്ചത് എന്ന ആലോചന കൗതുകമുളവാക്കുന്നതാണ്. 

അബൂജഹൽ എന്ന കൊടിയ ശത്രു 

ബദ്ർ യുദ്ധത്തിൽ  വധിക്കപ്പെട്ട അബൂജഹലിന്റെ ജഡം കണ്ടപ്പോൾ പ്രവാചകൻ(സ) പറഞ്ഞത് ഇങ്ങനെ. അബൂജഹൽ  ഈ സമുദായത്തിലെ ഫിർഔനാണ്. ഖസ്രജ് ഗോത്രക്കാരായ രണ്ടു ബാല്യക്കാർ (മുആദുബിൻ അംർ, മുഅവ്വിദുബിൻ അഫ്രഹ്) ആണ് അബൂജഹലിനെ വീഴ്ത്തിയത്. മരണത്തോടെടുക്കുന്ന തന്റെ നെഞ്ചിൽ അബ്ദുള്ളാഹിബ്നു മസ്ഊദ് (റ) കയറിയിരിക്കുന്നുമുണ്ട്. മക്കക്കാർ പരാജയപ്പെട്ടതായും വിശ്വാസികൾ വിജയിച്ചതായും മരണസമയത്ത് അബൂ ജഹൽ മനസ്സിലാക്കുന്നുമുണ്ട്. ചെങ്കടലിൽ മുങ്ങി ചാവുന്ന ഫിർഔന്റെ അതേ അവസ്ഥ. മുഹമ്മദ്‌ നബി(സ)യുടെ ഫിർഔൻ മൂസ നബി(അ)യുടെ ഫിർഔനെക്കാൾ കാഠിന്യമുള്ളവനാണ്. കാരണം മൂസ നബി(അ)യുടെ ശത്രുവായ ഫിർഔൻ ചെങ്കടലിൽ മുങ്ങി ജീവൻ പോകുന്ന അവസാന നിമിഷത്തിൽ വിശ്വാസം പ്രഖ്യാപിക്കുന്നുണ്ട്. മൂസയുടെയും ഹാറൂന്റെയും നാഥനിൽ ഞാൻ വിശ്വസിക്കുന്നു എന്നു പറയുന്നതായി ഖുർആനിലുണ്ട് ( സൂറത്ത് യൂനുസ്: 90). റൂഹ് തൊണ്ടക്കുഴിയിൽ എത്തിയ ശേഷമാണെന്നും മാത്രം. അതിനുശേഷമുള്ള പശ്ചാത്താപം സ്വീകാര്യയോഗ്യമല്ലല്ലോ. എന്നാൽ അബൂജഹലാകട്ടെ വധിക്കപ്പെടുന്ന അവസാന നിമിഷവും തന്റെ സത്യനിഷേധത്തിൽ ഉറച്ചുനിന്നു. (സഹീഹ് ബുഖാരി)

മുഹമ്മദ് നബി(സ)യുടെ സത്യസന്ധതയിലും പ്രവാചകത്വത്തിലും അബൂജഹലിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത. യഥാർത്ഥത്തിൽ അവന്റെ പേര് അംറുബിനു ഹിഷാം എന്നാണ്. തന്റെ പാണ്ഡിത്യത്തിനും ബുദ്ധിശേഷിയുടെയും പേരിൽ അബുൽഹക്കം അഥവാ അറിവിന്റെ  പിതാവ് എന്ന വിളിപ്പേരുമുണ്ടായിരുന്നു. എന്നാൽ ബോധ്യമായ സത്യം മറ്റു ചില കാരണങ്ങൾ കൊണ്ട് നിഷേധിക്കുക എന്ന മൗഢ്യത കാരണം പ്രവാചകൻ വിശേഷിപ്പിച്ചതാണ് അബൂജഹൽ അഥവാ അജ്ഞതയുടെ  പിതാവ് എന്നത്. 

അബൂജഹലും സത്യം മനസ്സിലാക്കിയിട്ടുണ്ട് 

 സത്യമാണെന്ന് ബോധ്യമായതിനു ശേഷം നിഷേധിക്കുമ്പോഴാണ് ഒരാൾ സത്യനിഷേധി ആകുന്നത്. അല്ലെങ്കിൽ സത്യം എന്ന ഒന്നുണ്ട് എന്നുതന്നെ നിഷേധിക്കണം. മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം തനിക്ക് ബോധ്യമായിട്ടുണ്ടെന്ന് അബൂജഹൽ തന്നെ പറയുന്ന സന്ദർഭം ഉണ്ട്. സൂറത്തുൽ അൻആമിലെ 33 ആം വചനം കാണുക. “യഥാര്‍ത്ഥത്തില്‍ താങ്കളെയല്ല, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ് അക്രമികള്‍ നിഷേധിച്ചു കൊണ്ടിരിക്കുന്നത്” എന്നതാണ് പ്രസ്തുത വചനത്തിന്റെ സാരാംശം. മുഹമ്മദ് നബി അല്ലാഹുവിന്റെ പ്രവാചകനാണ് എന്ന വസ്തുതയെ ശത്രുക്കളും അംഗീകരിക്കുന്നു എന്നാണല്ലോ ഇതിന്റെ അർത്ഥം. എന്നിട്ടും അവർ നിഷേധികളായത് അല്ലാഹുവിന്റെ വചനങ്ങളെ തള്ളിക്കളഞ്ഞതിന്റെ പേരിലാണ്. ഈ വചനത്തിന്റെ വിശദീകരണത്തിൽ മുഫസ്സിറുകൾ  ഉദ്ധരിക്കുന്ന ചില സംഭവങ്ങൾ നമുക്ക് പരിശോധിക്കാം. 

മുഫസ്സിറുകളായ ഇബ്നു കസീർ(റ), ഇബിനു ജെരീർ ത്വബരി(റ), ഖുർതുബി(റ) എന്നിവർ ഉദ്ധരിക്കുന്നു.  ഈ വചനം ഇറങ്ങാനുള്ള കാരണം അഖ്നസ് ബിനു ശരീഖ് അബൂ ജഹലിനോട് നടത്തിയ സംഭാഷണമാണ്. നമ്മുടെ സംസാരം കേൾക്കാൻ ഇവിടെ മറ്റാരുമില്ലെന്ന് ബോധ്യപ്പെടുത്തിയ ശേഷം അഖ്നസ് അബൂജഹലിനോട് മുഹമ്മദ് നബിയെ കുറിച്ച് ചോദിച്ചു. അദ്ദേഹം സത്യവാനാണോ കളവു പറയുന്നവൻ ആണോ എന്ന്. “അല്ലാഹുവാണ് സത്യം തീർച്ചയായും മുഹമ്മദ് സത്യവാനാണ്. ഒരിക്കലും കളവു പറഞ്ഞിട്ടില്ല. എന്നാൽ യുദ്ധം വരുമ്പോൾ പതാക വഹിക്കുക, തീർത്ഥാടകർക്ക് വെള്ളം കൊടുക്കുക പോലുള്ള ചുമതലയോടൊപ്പം  പ്രവാചകത്ത്വവും മുഹമ്മദിന്റെ കുടുംബത്തിന് മാത്രം ലഭിക്കുമ്പോൾ ഖുറൈശികളിലെ മറ്റു കുടുംബങ്ങളുടെ അവസ്ഥയെന്താകും?” മുഹമ്മദ് നബി(സ)യുടെ കൊടിയ ശത്രുവായ അബൂജഹലാണ് അവിടത്തെ സത്യസന്ധതയെ സാക്ഷ്യപ്പെടുത്തുന്നത് എന്നോർക്കണം. 

ഇമാം  സാബൂനി തന്റെ തഫ്സീറിൽ ഇതേ വചനത്തെ വിശദീകരിക്കുന്നിടത്ത് ഉദ്ധരിക്കുന്നത് കൂടി കാണുക. അബു യസീദുൽ മദനിയിൽ നിന്നും ഇബ്നു അബീ ഹാതിം നിവേദനം ചെയ്യുന്നു. മുഹമ്മദ് നബി(sa) അബൂജഹലിനെ കണ്ടുമുട്ടിയപ്പോൾ ഹസ്തദാനം നടത്തി. അപ്പോൾ അവിടെയുള്ള ഒരാൾ അബൂജഹലിനോട് ചോദിച്ചു. “താങ്കൾ മുഹമ്മദുമായി ഹസ്തദാനം നടത്തിയത് കണ്ടുവല്ലോ”. അതിന് അബൂജഹലിന്റെ മറുപടി ഇങ്ങനെയായിരുന്നു. “അല്ലാഹുവാണ് സത്യം, മുഹമ്മദ് പ്രവാചകനാണെന്ന് എനിക്കറിയാം. എന്നാൽ അബ്ദുമനാഫിന്റെ മക്കളെ എങ്ങനെയാണ് ഞങ്ങൾ അനുധാവനം ചെയ്യുക”. ഇതു പറഞ്ഞശേഷം അബൂ യസീദ് എന്നവർ ഉപരിസൂചിത ഖുർആൻ വചനം പാരായണം ചെയ്യുന്നുണ്ട്. 

ഇബ്‌ലീസിന്റെ അതേ കാരണം 

 സത്യം മനസ്സിലാക്കിയിട്ടും അതിനെ അംഗീകരിക്കാതിരിക്കുന്നതാണ് സത്യനിഷേധം എന്ന് നാം സൂചിപ്പിച്ചു. മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ പ്രവാചകനാണെന്ന് സത്യം മനസ്സിലാക്കിയിട്ടും അതിനെ പരസ്യമായി അംഗീകരിക്കാൻ അബൂജഹൽ തയ്യാറാവാത്തത് ഉദാഹരിക്കുകയും ചെയ്തു. ശപിക്കപ്പെട്ട ഇബിലീസിന്റെ  ഉദാഹരണവും സമാനമാണ്. അല്ലാഹു ഉണ്ട് എന്നതിലോ ആദം നബി(അ) പ്രവാചകനാണ് എന്നതിലോ മലക്കുകളുടെ ഗുരുവായിരുന്ന അസാസീലിന് (ഇബ്‌ലീസിന്റെ ആദ്യ നാമം) സംശയമുണ്ടായിരുന്നില്ല. എന്നാൽ ആദമിന് സുജൂദ് ചെയ്യണമെന്ന ദിവ്യ കൽപ്പനയെയാണ് അവന് അംഗീകരിക്കാൻ കഴിയാതിരുന്നത്. മണ്ണുകൊണ്ട് സൃഷ്ടമായ ആദമിനെ തീയാൽ പടക്കപ്പെട്ട താൻ സാഷ്ടാംഗം പ്രണമിക്കുകയോ എന്നാണല്ലോ ഇബിലീസ് ചിന്തിച്ചത്. ഖുറൈശി ഗോത്രത്തിൽ താൻ അടക്കമുള്ളവർ ഉള്ളപ്പോൾ അബ്ദുമനാഫിന്റെ കുടുംബത്തിൽപ്പെട്ട മുഹമ്മദിനെ ഞാനെങ്ങനെ അംഗീകരിക്കും എന്ന് അബൂജഹൽ ചിന്തിച്ചതുപോലെ. 

പ്രസ്തുത ധിക്കാരവും അഹങ്കാരവും ഇബിലീസിനെ സത്യനിഷേധി ആക്കി(അൽ ബഖറ : 34). അതല്ലാതെ ഇബിലീസ് അല്ലാഹുവിനെ നിഷേധിച്ചിട്ടില്ല. എന്നുമാത്രമല്ല ഇബിലീസ് താൻ അല്ലാഹുവിനെ ഭയക്കുന്നുവെന്ന് പറയുന്നതായി രണ്ടു വചനങ്ങൾ ഖുർആനിലുണ്ട്. ലോകാവസാനം വരെ വരുന്ന വിശ്വാസികൾ അവ പാരായണം ചെയ്തു പ്രതിഫലം കരസ്ഥമാക്കുന്നുണ്ട്. ഒന്ന് ബദർ യുദ്ധത്തിൽ മലക്കുകൾ മലമടക്കുകളിൽ അവതരിക്കുന്നത് കാണുമ്പോൾ അതുവരെ മക്കക്കാർക്ക് വ്യാജ ധൈര്യം പകർന്നു കൊണ്ടിരുന്ന ഇബിലീസ് അവിടെനിന്നും ഒഴിവാക്കുന്ന സമയത്ത് പറഞ്ഞതാണ്(സൂറത്തുൽ അൻഫാൽ: 48). മറ്റൊന്ന് നാളെ പരലോകത്ത് നരകവാസികൾ ഇബിലീസിനെ കുറ്റം പറയുമ്പോൾ പറയുന്ന മറുപടിയാണ്(സൂറത്തുൽ ഹഷ്ർ: 16) 

ചുരുക്കത്തിൽ കൊടിയ ശത്രുവായ അബൂജഹലിനു പോലും അറിയാമായിരുന്നു മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതരാണ് എന്നത്.

 

വിഡിയോ കാണുന്നതിന് : https://www.youtube.com/watch?v=rbn594ppsng 

മൂന്നാം ഭാഗം:  https://youtu.be/X_AQFUdz8_c?si=fwxt93CID4F6-S_C

ഭാഗം രണ്ട്: https://www.suprabhaatham.com/details/407721?link=Satyadoothar---Part-2-Integrity-After-Prophethood

https://youtu.be/ZTVUe1ICiIk?si=6rkgz3pW_OPgcglJ 

ഒന്നാം ഭാഗം: https://www.suprabhaatham.com/details/407654?link=Satyadoothar-Exploring-Evidence-of-Prophethood-in-Detailed-Series-by-Faris-PU--Part-1 

Satyadoothar - Part 4 explores the unwavering integrity and honesty of the Prophet even after he was granted prophethood, highlighting his exemplary character and truthful nature.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  13 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  13 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  14 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  14 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  14 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  14 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  15 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  15 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  16 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  16 hours ago