ലഹരിക്കെതിരേ കൈകോര്‍ത്ത് എസ്.ടി.യു പ്രവര്‍ത്തകര്‍
കാസര്‍കോട്: കെ.വി.ആര് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലുള്ള ലഹരി വിരുദ്ധ കാംപയിന്റെ ഭാഗമായി എസ്.ടി.യു കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ലഹരിക്കെതിരേ കൂട്ടായ്മ സംഘടിപ്പിച്ചു.
ചുമട്ടുതൊഴിലാളികള്ക്കിടയിലുള്ള ബോധവല്‍ക്കരണത്തിന്റെ ഉദ്ഘാടനം എസ്.ടി.യു ദേശീയ സെക്രട്ടറി എ. അബ്ദുര്‍ റഹ്മാന് ലഹരി വിരുദ്ധ ലഘുലേഖ കൈമാറി നിര്‍വഹിച്ചു. വ്യാപാരി വ്യവസായി എകോപന സമിതി യൂനിറ്റ് പ്രസിഡന്റ് എ.കെ മൊയ്തീന് കുഞ്ഞി, സംസ്ഥാന കമ്മിറ്റി അംഗം എ .എ അസീസിന് ലഘുലേഖ നല്കി വ്യാപാരികള്‍ക്കിടയിലുള്ള ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ടി.യു ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് അഷ്റഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍, എസ്.ടി.യു ജില്ലാ സെക്രട്ടറി മുത്തലിബ് പാറക്കട്ട, എസ്.ടി.യു മുനിസിപ്പല്‍ പ്രസിഡന്റ് മൊയ്തീന് കൊല്ലമ്പാടി, സെക്രട്ടറി ഹമീദ് ബെദിര, മോട്ടോര്‍ തൊഴിലാളി ഫെഡറേഷന് ജില്ലാ സെക്രട്ടറി സുബൈര്‍ മാര, യൂനിറ്റ് പ്രസിഡന്റ് ഖലീല്‍ പടിഞ്ഞാര്‍, ഷോപ്പ് വര്‍ക്കേര്‍സ് യൂനിയന്‍ കാസര്‍കോട് യൂനിറ്റ് സെക്രട്ടറി സിദ്ദീഖ് ചക്കര, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് സെക്രട്ടറി നാഗേഷ് ഷെട്ടി, അബ്ദുല്‍ മുജീബ് കളനാട്, സമീര്‍ കെ.എച്ച്, ഐ. മിന്ഹത്തുല്ല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."