HOME
DETAILS

തനതുഫണ്ടില്‍ അപര്യാപ്തത; നീലേശ്വരം നഗരസഭ സാമ്പത്തിക പ്രതിസന്ധിയില്‍

  
backup
August 31 2016 | 18:08 PM

%e0%b4%a4%e0%b4%a8%e0%b4%a4%e0%b5%81%e0%b4%ab%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b5%8d%e0%b4%a4%e0%b4%a4



നീലേശ്വരം: തനതുഫണ്ടിന്റെ അപര്യാപ്തത മൂലം പദ്ധതികളുടെ നടത്തിപ്പു മുടങ്ങി നീലേശ്വരം നഗരസഭയുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍. വിവിധയിനം നികുതികളില്‍ വന്ന കുറവാണ് നഗരസഭയുടെ പ്രതിസന്ധിക്കു കാരണമായത്. ഓരോ വര്‍ഷവും നഗരസഭയ്ക്കു നികുതിയിനത്തില്‍ ലഭിക്കുന്ന തുക ക്രമാതീതമായി കുറഞ്ഞു വരുകയാണ്. ഇതാണ് നഗരസഭയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചത്.
നിലവിലുള്ള സാമ്പത്തിക വര്‍ഷം 25 ലക്ഷം രൂപയാണ് തനതു ഫണ്ടിനത്തില്‍ നഗരസഭയ്ക്കു ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ചിലവതരിപ്പിച്ച ബജറ്റില്‍ തനതുഫണ്ടുപയോഗിച്ചു മാത്രം പൂര്‍ത്തീകരിക്കേണ്ട 55 ലക്ഷം രൂപയുടെ പദ്ധതികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതു എങ്ങനെ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.
ജീവനക്കാര്‍ക്കുള്ള വേതനവും ഓണറേറിയങ്ങളും നല്‍കാന്‍ കഴിയാത്ത സ്ഥിതിയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്. ജില്ലയിലെ മൂന്നു നഗരസഭകളില്‍ വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന ഘട്ടത്തില്‍ തനതുഫണ്ട് സ്വരൂപിക്കാന്‍ ഭരണാധികാരികള്‍ പ്രത്യേക പദ്ധതികളും തയ്യാറാക്കിയിട്ടില്ല.
ഈ പ്രതിസന്ധി മറികടക്കാന്‍ നഗരത്തില്‍ വ്യാപാര സമുച്ചയങ്ങള്‍ ഉയര്‍ന്നു വരേണ്ടത് അത്യാവശ്യമാണ്. നിലവില്‍ പാരമ്പര്യ കച്ചവടക്കാരാണ് ഇവിടെയുള്ളതില്‍ അധികവും. അതുകൊണ്ടു തന്നെ ഈ ഇനത്തിലുള്ള നികുതി വളരെ ചുരുക്കം മാത്രമാണ് ലഭിക്കുന്നത്. നികുതിയില്‍ നിന്നു ഒഴിവാക്കണമെന്നു കാണിച്ചുള്ള നിരവധി അപേക്ഷകള്‍ നഗരസഭയില്‍ കെട്ടിക്കിടക്കുന്നുമുണ്ട്.
ആധുനിക രീതിയിലുള്ള നഗരവികസനം സാധ്യമായാല്‍ മാത്രമേ ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയൂ. പശ്ചാത്തല മേഖലയിലെ വികസനത്തിന്റെ അഭാവം പ്രതിസന്ധിയുടെ ആക്കം കൂട്ടുകയാണ്. ടൗണ്‍ കേന്ദ്രീകൃതമായ പശ്ചാത്തല വികസനത്തിനുള്ള നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്. വിനോദ നികുതി, പരസ്യ നികുതി ഇനത്തിലും നാമമാത്രമായ തുക മാത്രമാണ് ലഭിക്കുന്നത്. പരസ്യ നികുതിയിനത്തില്‍ 42,000 ത്തോളം രൂപ മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലഭിച്ചത്.
നീലേശ്വരം പഞ്ചായത്തായിരുന്ന സമയത്ത് നാലോളം സിനിമാ തീയറ്ററുകളുണ്ടായിരുന്നെങ്കിലും അവ അടച്ചു പൂട്ടിയിട്ടു വര്‍ഷങ്ങളായി. നഗരസഭയുടെ കീഴില്‍ പുതിയ മള്‍ട്ടി പ്ലസ് തീയേറ്റര്‍ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാണ്. ടൗണ്‍ ഹാള്‍, നഗരസഭാ ഓഡിറ്റോറിയം, പാര്‍ക്കുകള്‍ എന്നിവ കൂടി നിര്‍മിച്ചാല്‍ തനതു ഫണ്ടില്‍ ഗണ്യമായ വര്‍ധനവു വരുത്താന്‍ കഴിയുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-11-10-2024

PSC/UPSC
  •  2 months ago
No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago